ആരും കാണാതെ അരയില്‍ തിരുകിയ മദ്യക്കുപ്പി പൊട്ടി; അടിവയറ്റില്‍ ചില്ല് കുത്തിക്കയറി; വിവാഹാഘോഷത്തിനിടെ 22 കാരന് ദാരുണാന്ത്യം,

സൂററ്റ്: വിവാഹാഘോഷത്തിനിടെ അരയില്‍ തിരുകിയ മദ്യക്കുപ്പി പൊട്ടി ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം.

ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 22 കാരനായ ഹിമാൻഷു സിംഗാണ് മരിച്ചത്. മീററ്റിലെ സർധാന പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവം പൊലീസിനെ അറിയിക്കാതെ കുടുംബം യുവാവിന്റെ ശവസംസ്‌കാരം നടത്തുകയായിരുന്നുവെന്ന് റൂറല്‍ എസ്പി രാകേഷ് കുമാർ മിശ്ര പറഞ്ഞു.

വരന്റെ അയല്‍വാസിയായിരുന്നു ഹിമാൻഷു സിംഗ്. വിവാഹത്തിന് മുന്നോടിയായി ബാച്ച്‌ലർ പാർട്ടി നടത്താൻ മദ്യം കൊണ്ടുവരാൻ ഹിമാൻഷുവിനോട് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു. മദ്യകുപ്പിയുമായി വരവേ വീട്ടുകാരെ കണ്ട ഹിമാൻഷു തിടുക്കത്തില്‍ ഇത് അരയില്‍ ഒളിപ്പിക്കുകയായിരുന്നു.

മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് വഴുതി നിലത്തുവീണു. വീഴ്ചയുടെ ആഘാതത്തില്‍ കുപ്പി പൊട്ടി. ചില്ലുകഷ്ണങ്ങള്‍ വയറ്റില്‍ തുളഞ്ഞുകയറി ഹിമാൻഷുവിന് ഗുരുതരമായി പരിക്കേറ്റു.
ഗുരുതര രക്തസ്രാവത്തെ തുടർന്ന് യുവാവിനെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാരുണ സംഭവം യുവാവിന്റെ കുടുംബത്തെയും ഗ്രാമത്തെയും ദുഃഖത്തിലാഴ്‌ത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !