ലക്നൗ : ട്രെയിൻ പാളങ്ങളിലൂടെയുള്ള അശ്രദ്ധമായ യാത്ര പലപ്പോഴും വൻ അപകടങ്ങള്‍ക്കിടയാക്കാറുണ്ട്. അതുപോലെ ചിലരാകട്ടെ ഭാഗ്യം കൊണ്ട് രക്ഷപെടാറുമുണ്ട്.
എന്നാല്‍ അടുത്തിടെ ട്രെയിൻ പാളത്തിലിരുന്ന ഫോണ്‍ വിളിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നത് .
പാഞ്ഞെത്തുന്ന ട്രെയിനു മുന്നില്‍ യാതൊരു കൂസലുമില്ലാതെയിരുന്ന് കാമുകിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു യുവാവ്. ലോക്കോപൈലറ്റിന്റെ കൃത്യമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
ട്രെയിനിന്റെ ഹോണ്‍ ഉച്ചത്തില്‍ മുഴുകിയിട്ടും, ഹെഡ്ഫോണുകള് ധരിച്ച് സംഭാഷണത്തില്‍ മുഴുകിയിരുന്നതിനാല്‍ യുവാവ് അപകടത്തെക്കുറിച്ച് അറിഞ്ഞില്ല.സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍, ട്രെയിനിനെ ശ്രദ്ധിക്കാതെ ട്രാക്കില്‍ ഇരിക്കുന്ന യുവാവിന്റെ അടുത്തേക്ക് ട്രെയിൻ പതുക്കെ അടുക്കുന്നത് കാണാം. യുവാവിന്റെ അശ്രദ്ധമായ പെരുമാറ്റം ദൂരെ നിന്ന് ശ്രദ്ധിച്ച ലോക്കോ പൈലറ്റ് പതുക്കെ ട്രെയിൻ നിർത്തി.
ഇതിനിടെ യുവാവ് ട്രെയിൻ കണ്ട് പാളത്തില്‍ നിന്ന് മാറുന്നതും ദൃശ്യങ്ങളില്‍ കാണാം . എങ്കിലും കോപാകുലനായ ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് ഇറങ്ങി യുവാവിനെ ഓടിക്കുന്നതും, കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.