തിരുവനന്തപുരം: മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ' ചട്ടം പഠിപ്പിച്ച് ' എഎൻ.ഷംസീർ.
ചർച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുക , മന്ത്രി മറുപടി പറയുക.ഇങ്ങനെ ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് ഇനി മുതല്‍ നല്‍കില്ലെന്ന് സ്പീ ക്കർ മുന്നറിയിപ്പ് നല്കി.ക്ഷമ ചോദിക്കുന്നുവെന്ന് എം.ബി.രാജേഷ് പറഞ്ഞു.ക്ഷമയുടെ കാര്യമല്ല ഇനി മുതല്‍ അനുസരിക്കണം എന്ന് എഎൻ ഷംസീർ പറഞ്ഞു.തിരുവഞ്ചൂരിന്റെ ചോദ്യവും മന്ത്രി മറുപടി നല്‍കിയതുമാണ് സ്പീക്കറെ ചൊടിപ്പിച്ചത്.
പരസ്പരം ഉള്ള ഷട്ടില്‍ കളിയല്ല നിയമസഭയിയെ ചർച്ചയെന്നും സ്പീക്കർ ഓര്‍മ്മിപ്പിച്ചു.ലഹരി വ്യാപനവും സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്ച്ചക്കിടയൊയിരുന്നു സ്പീക്കറുടെ ഇടപെടല്‍ ലഹരിക്കെതിരെ പല പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും സ്കൂളുകളില്‍ നടപ്പാകുന്നില്ലെന്ന് പ്രതിഭ ഹരി പറഞ്ഞു.വേണ്ടത്ര പരിശോധന നടത്തിയാണോ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത് എന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.പകപോക്കല്‍ കേസുകളില്‍ നടപടി ഉണ്ടായിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് മറുപടി നല്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.