തിരുവനന്തപുരം: ഹയർ സെക്കൻഡറി പൊതുപരീക്ഷ രാവിലെയാക്കുക സാധ്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയില്‍.
തിരൂർ എം.എല്‍.എ. കുറുക്കോളി മൊയ്തീൻ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഹയർ സെക്കൻഡറി പരീക്ഷാ സമയക്രമം രാവിലെയിലേക്ക് മാറ്റുന്നത് മാർച്ചില്‍ പരീക്ഷ അവസാനിക്കാത്ത സാഹചര്യമുണ്ടാക്കുകയും ഫലപ്രഖ്യാപനം നീണ്ടുപോകാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.മാർച്ചിലെ ചൂടുകാലാവസ്ഥയും റംസാൻ വ്രതവും പരിഗണിച്ച് ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. അതിനാലാണ് ഹയർ സെക്കൻഡറി പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചത്.
ഉച്ചക്ക് 1.30-ന് പരീക്ഷ ആരംഭിച്ച് 4.15-ന് അവസാനിക്കുന്ന ക്രമത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രണ്ട് വെള്ളിയാഴ്ചകളിലുള്ള ഹയർ സെക്കൻഡറി പരീക്ഷകള്‍ രണ്ടുമണിക്കാരംഭിച്ച് 4.45-ന് അവസാനിക്കും. പൊതുപരീക്ഷകള്‍ മാർച്ച് മാസത്തില്‍ നടത്തുന്നതിനാല്‍ പരീക്ഷകള്‍ രാവിലത്തെ സമയക്രമത്തിലേക്ക് മാറ്റുന്നത് മാർച്ചില്‍ പരീക്ഷ അവസാനിക്കാത്ത സാഹചര്യമുണ്ടാക്കുകയും ഫലപ്രഖ്യാപനം നീണ്ടുപോകുകയും വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുകയും ചെയ്യും. ആയതിനാല്‍ പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം നിലവില്‍ പരിഗണിക്കാൻ നിർവാഹമില്ലെന്ന് മന്ത്രി പറഞ്ഞു.ഈ വർഷംമുതല്‍ രണ്ടാംവർഷം പഠിക്കുന്ന വിദ്യാർഥികളുടെ ഒന്നാം വർഷത്തെ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകള്‍ക്കൊപ്പം നടത്തുന്നതിനാല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ നടത്താൻ ആകെ 18 ദിവസങ്ങള്‍ വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. ഹയർ സെക്കൻഡറി പരീക്ഷ നടത്തുന്നത്
ഇരുപത്താറായിരത്തോളം അധ്യാപകരെയും നാലര ലക്ഷത്തോളം വിദ്യാർഥികളെയുമാണ് ബാധിക്കുന്നതെങ്കില്‍ എസ്.എസ്.എല്‍.സി, സ്കൂള്‍ പരീക്ഷകള്‍ നടത്തുന്നതിന് 36 ലക്ഷത്തോളം വിദ്യാർഥികളെയും ഒന്നരലക്ഷത്തോളം അധ്യാപകരെയുമാണ് ബാധിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.