വിഴിഞ്ഞം: മുൻവൈരാഗ്യത്തെ തുടർന്ന് സുഹ്യത്തുക്കളായ മൂന്ന് യുവാക്കളെ ആക്രമിച്ച കേസില്‍ നാലംഗസംഘത്തിലെ രണ്ട് പേർ അറസ്റ്റില്‍.
മടവൂര്‍പ്പാറ തിട്ടവേലി സ്വദേശി അഭിഷേക്(19), നെല്ലിവിള വവ്വാമൂല തേരിവിളയില്‍ ജിഷോര്‍(22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കിഷോര്‍, സാജന് എന്നിവർ ഒളിവിലാണ്. സംഭവത്തില്‍ വെങ്ങാനൂര്‍ സ്വദേശി വിഷ്ണു, വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി ആസിഫ്, സുഹൈബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്സുഹ്യത്തുക്കളായ മൂന്ന് യുവാക്കളെ നാലംഗസംഘം അടിച്ചും വെട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.50ഓടെ വവ്വാമൂല കായലിന് സമീപത്തായിരുന്നു സംഭവം. പ്രതികളില്‍ കിഷോറായിരുന്നു വെട്ടുകത്തി കൊണ്ട് വിഷ്ണുവിന്റെ കാല്‍ക്കുഴയില്‍ വെട്ടിയത്.അഭിഷേക് ആസിഫിനെ കമ്പികൊണ്ട് അടിച്ചാണ് പരിക്കേല്‍പ്പിച്ചത്. എസ്എച്ച്ഒ ആര് പ്രകാശിന്റെ നേത്യത്വത്തില്‍ എസ്ഐ ദിനേശ്, സിപിഒമാരായ രാമു പിവി, അരുണ്‍ പി മണി, സജി, ഹോംഗാര്‍ഡ് സുനില്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.മുൻവൈരാഗ്യം; സുഹ്യത്തുക്കളെ ക്രൂരമായി അടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ചു; നാലംഗ സംഘത്തിലെ രണ്ട് പേര് പിടിയില്‍,
0
ശനിയാഴ്ച, ഫെബ്രുവരി 08, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.