തിരുവനന്തപുരം: വിവാദത്തിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ദേശീയ കണ്വെന്ഷന് ഇന്ന് നടക്കും.
തമിഴ്നാട്, കര്‍ണാടക, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ മുഖ്യാതിഥികളായെത്തുന്ന കണ്വെന്ഷന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.കണ്‍വെന്‍ഷന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച സര്‍ക്കുലറിനെ ചൊല്ലി തര്‍ക്കം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയിരുന്നു. സര്‍ക്കുലറില്‍ യുജിസി കരടിന് 'എതിരായ' എന്ന പരാമര്‍ശം നീക്കി,
പകരം 'യുജിസി റെഗുലേഷന് - ദേശീയ ഉന്നത വിദ്യാഭ്യാസ കണ്വെന്ഷന് എന്നാക്കി' മാറ്റി സര്‍ക്കുലര്‍ തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ പരാമര്‍ശം നീക്കിയിരുന്നു.സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവന് അറിയിച്ചിരുന്നു. .
അധ്യാപകര്‍ക്ക് പങ്കെടുക്കാന്‍ സര്‍വകലാശാല ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ല. താത്പര്യമുള്ളവര്‍ക്ക് അവധിയെടുത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാം.യുജിസിയുടെ പുതിയ കരടുനയം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളും സര്‍വ്വകലാശാലകളുടെ സ്വയംഭരണ അവകാശങ്ങളും ഇല്ലാതാക്കുന്നു എന്നാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട്.
ഈ നീക്കത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദേശീയ തലത്തില്‍ കണ്വെന്ഷന് നടത്താനുള്ള തീരുമാനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.