തിരുവനന്തപുരം വർക്കലയില്‍ പ്രായമായ മാതാപിതാക്കളെ വീടിന് പുറത്താക്കി ഗേറ്റടച്ച് മകള്‍. 79ഉം 73ഉം വയസുള്ള സദാശിവൻ,സുഷമ ദമ്പതികളെയാണ് മകള്‍ പുറത്താക്കിയത്.
പൊലീസെത്തിയിട്ടും മാതാപിതാക്കളെ വീട്ടിനകത്ത് കയറ്റാൻ മകള്‍ വഴങ്ങാതായതോടെ ഇവരെ ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റി.ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ താമസിക്കാൻ എത്തിയപ്പോഴാണ് സദാശിവനും സുഷമയ്ക്കും ഈ ദുരനുഭവമുണ്ടായത്. മകള്‍ സിജി ഗേറ്റ് അടച്ചതോടെ പ്രായംചെന്ന മാതാപിതാക്കള്‍ക്ക് ഏറെനേരം പുറത്തിരിക്കേണ്ടിവന്നു.
അയിരൂർ പൊലീസ് മതില്‍ ചാടിക്കടന്ന് വീട്ടിലെത്തി മകളോട് സംസാരിച്ചെങ്കിലും മാതാപിതാക്കളെ അകത്ത് കയറ്റാൻ വഴങ്ങിയില്ല. ഇതോടെ സദാശിവൻ വീടിൻ്റെ ഗേറ്റ് പൊളിച്ച് അകത്തു കടന്നു.എന്നാല്‍ വീടിൻ്റെ വാതില്‍ തുറക്കാതെ മകള്‍ അകത്തുതന്നെ തുടർന്നു.മകള്‍ ഒരുതരത്തിലും വഴങ്ങാതായതോടെയാണ് മാതാപിതാക്കളെ ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റിയത്. തുടർനടപടികള്‍ ഉടൻ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ഇതിനു മുൻപും സിജി മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കി ഗേറ്റ് പൂട്ടിയിരുന്നു. സദാശിവനും സുഷമയും നേരത്തെ തന്നെ സ്വത്ത് വകകള്‍ മകളുടെ പേരിലേക്ക് എഴുതിവെച്ചതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.