തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാർ വകുപ്പുകള്‍ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുമ്പോള്‍ സമൂഹം ഉത്തരവാദിത്തം കാട്ടണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.
ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിനും മാറ്റം ഉണ്ടാകണം. ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയാല്‍ പിഴയും ശിക്ഷയുമുള്‍പ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മാലിന്യ മുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്സൈസ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകമായിരുന്നു അദ്ദേഹം.
ദേശീയ സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് കേരളത്തെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിലുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നത്. മാലിന്യ മുക്ത നവകേരളം ക്യാമ്പയില്‍ ആരംഭിച്ചതിനു ശേഷം കഴിഞ്ഞ ഒന്നര വർഷമായി ഒട്ടനവധി മാറ്റങ്ങളുണ്ടായി. ഹരിത കർമസേനയുടെ വാതില്‍പ്പടി മാലിന്യ 'ശേഖരണം 47 ല്‍ നിന്നും 90 ശതമാനായി വർദ്ധിച്ചു. വാർഡ് തലങ്ങളിലെ മിനി മെറ്റീരിയല്‍ കളക്ഷൻ ഫെസിലിറ്റി സെന്ററുകളുടെ എണ്ണം 7400 ല്‍ നിന്നും 19600 ആയി. മാലിന്യം വേർതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള അത്യാധുനിക സജീകരണങ്ങള്‍ ഏർപ്പെടുത്തി.സ്‌കൂളുകളെ മാലിന്യ മുക്തമാക്കുന്നതില്‍ മികച്ച ഫലമുണ്ടായിട്ടുണ്ട്. കോളേജുകള്‍, പൊതു സ്ഥലങ്ങള്‍, കവലകള്‍ തുടങ്ങിയ ഇടങ്ങളില്‍ വലിയമാറ്റങ്ങള്‍ ഇതിനോടകം ഉണ്ടായി. മാലിന്യ നിർമാർജനത്തില്‍ അല്‍പം പിന്നില്‍ നില്‍ക്കുന്ന 182 തദ്ദേശ സ്ഥാപനങ്ങളെക്കൂടി മുന്നിലെത്തിക്കുന്നതില്‍ സർക്കാർ കൂടുതല്‍ ശ്രദ്ധ നല്‍കിവരുന്നതായും മന്ത്രി അറിയിച്ചു. ആന്റണി രാജു എംഎല്‍എ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ പാളയം രാജൻ, എഡിജിപിയും എക്സൈസ് കമ്മീഷണറുമായ മഹിപാല്‍ യാദവ്, അഡ്മിനിസ്ട്രേഷൻ അഡീഷണല്‍ എക്സൈസ് കമ്മീഷണർ കെ എസ് ഗോപകുമാർ, എൻഫോഴ്സ്മെന്റ് അഡീഷണല്‍ എക്സൈസ് കമ്മീഷണർ വിക്രമൻ പി, ഐഎഡബ്ല്യു ജോയിന്റ് എക്സൈസ് കമ്മീഷണർ ബി രാധാകൃഷ്ണൻ, കെഎസ്‌ഇഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ആർ മോഹൻകുമാർ, കെഎസ്‌ഇഎസ്‌എ സംസ്ഥാന പ്രസിഡന്റ് റ്റി സജുകുമാർ എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.