തിരുവനന്തപുരം: ഒരാഴ്ച മുൻപ് വയനാട്ടില്‍ വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയ എട്ടു വയസുകാരി പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചു.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൊണ്ടുന്ന കടുവയെ പ്രത്യേകം തയാറാക്കിയ കൂട്ടില്‍ പാർപ്പിക്കും. വനമേഖലയില്‍ നിന്ന് എത്തിച്ച കടുവ ആയതിനാല്‍ കടുവ മൂന്നാഴ്ചക്കാലം ക്വാറന്റീനിലായിരിക്കും.ഇതിനാണ് പ്രത്യേക കൂട് തയാറാക്കുന്നത്. ഏറെനാളത്തെ പരിചരണത്തിന് ശേഷമായിരിക്കും മൃഗശാലയിലെത്തുന്ന കാണികള്‍ക്ക് ഈ കടുവയെ കാണാനാവുക. വയനാട് വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ കടുവയ്ക്ക് കാലിനും കൈയ്ക്കും പരിക്കേറ്റിറ്റുണ്ട്. പുനരധിവാസത്തിന്റെ ഭാഗമായാണ് കടുവയെ തലസ്ഥാനത്ത് എത്തിച്ചത്.
കടുവയ്ക്ക് ആരോഗ്യപരിശോധന നടത്തിയശേഷം പരിക്കിനുള്ള ചികിത്സ ആരംഭിക്കും. വയനാട്ടിലെ പുനരധിവാസ കേന്ദ്രത്തില്‍ കടുവകളുടെ എണ്ണം കൂടുതലായതിനാലാണ് മൃഗശാലയ്ക്ക് കൈമാറിയത്. മുൻപ് വയനാട് നിന്നും പിടികൂടിയ ജോർജ് എന്ന കടുവയെയും മൃഗശാലയിലേക്ക് കൊണ്ടുവന്നിരുന്നു.പഞ്ചാരക്കൊല്ലിയില്‍ ഇറങ്ങിയ നരഭോജി കടുവയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് ആഴ്ചകള്‍ക്ക് മുമ്പാണ് പെണ്‍കടുവ പുല്‍പ്പള്ളി മേഖലയിലിറങ്ങി ഭീതിപടർത്തിയത്. രണ്ടാഴ്ചക്കാലം ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയ കടുവ അഞ്ചോളം ആടുകളെയും കൊണ്ടുപോയ ശേഷമാണ് ഒടുവില്‍ വനം വകുപ്പിന്റെ കൂട്ടിലായത്.
കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ കടുവ ആരോഗ്യവാനായി കാണപ്പെട്ടതോടെയാണ് തിരുവനന്തപുരത്തേക്കെത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.