വെള്ളനാട് കുളക്കോട് അനുപ് അവന്യൂ ലൈനിൽ സൗപർണികയിൽ ശ്രീക്കുട്ടിയുടെ മൂത്തമകൾ ദീക്ഷിതയാണ് വീടിൻറെ മുകളിലത്തെ നിലയിൽ ബാത്റൂമിൽ ടവ്വൽ ഹാൻഡിലിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ശിവരാത്രിയായതിനാൽ അമ്മ ശ്രീകുട്ടി വെള്ളനാട് ശിവൻകോവിലിൽ പൊങ്കാലയ്ക്ക് പോയിരിക്കുകയായിരുന്ന സമയത്താണ് സംഭവം നാലു വയസ്സുകാരിയായ അനിയത്തിയോട് പേനയ്ക്ക് പിണങ്ങുകയും തന്നില്ലെങ്കിൽ ഞാനിപ്പം മരിക്കും എന്ന് പറയുകയും ചെയ്തു എന്ന് ഇളയ കുട്ടി പറയുന്നു. ഇത് കഴിഞ്ഞ് ചേച്ചി മുകളിലേക്ക് പോകുന്നത് കണ്ടു എന്ന് ഇളയ കുട്ടി അമ്മ ശ്രീക്കുട്ടി ക്ഷേത്രത്തിൽ നിന്ന് വന്നതിനുശേഷം പറഞ്ഞു കുട്ടി പറഞ്ഞത് അനുസരിച്ച് അമ്മ വീട്ടിലെത്തി മുകളിലത്തെ ബാത്റൂം തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് അമ്മ ശ്രീക്കുട്ടി സിറ്റിയിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ് സംഭവ സമയത്ത് അമ്മൂമ്മയും, അപ്പൂപ്പനും വീട്ടിലുണ്ടായിരുന്നു . ശ്രീക്കുട്ടിയുടെ ഭർത്താവ് പിണങ്ങി വിളപ്പിൽ ശാലയിൽ ആണ് താമസം ഇവർ തമ്മിൽ ഡൈവേഴ്സിന് കോടതിയിൽ കേസ് നിലനൽകുന്നതായും അറിയുന്നു . മൃതദേഹം മറ്റ് നടപടിക്രമങ്ങൾക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.