തിരുവനന്തപുരം: തിരുവനന്തപുരം-ഷൊർണൂർ ലൈനിലോടുന്ന16302 നമ്പർ വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം റയില്‍വേയുടെ പരിഗണനയില്‍.
രാവിലെ നിലമ്പൂരില്‍ നിർത്തിയിടുന്ന 16349 നമ്പർ രാജ്യറാണി എക്സ്പ്രസ് എറണാകുളം വരെ പകല്‍ സർവീസ് നടത്തണമെന്ന ആവശ്യവും റയില്‍വേ പരിശോധിക്കുന്നു. കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പി പി സുനീര്‍ എം പിയ്ക്ക് അയച്ച കത്തിലാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. നിലമ്പൂർ-ഷൊർണൂർ റെയില്‍വെ ലൈനിലെ വൈദ്യൂതീകരണം ഏറെക്കുറെ പൂർത്തിയായതിനാല്‍ മേല്‍പ്പറഞ്ഞ ട്രെയിൻ സർവീസുകള്‍ യാത്രക്കാർക്ക് ഗുണകരമായ രീതിയില്‍ ക്രമീകരിക്കണമെന്ന് പി.പി.സുനീർ റയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചിരിക്കുന്നത്.വേണാട് എക്സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടണം: ആവശ്യം റെയില്‍വേയുടെ പരിഗണനയില്‍
0
ചൊവ്വാഴ്ച, ഫെബ്രുവരി 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.