തിരുവനന്തപുരം: ഡിവൈഡറില്‍ തട്ടി ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കെ എസ് ആർ ടി സി ബസിനടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.
വഴുതൂര്‍ കൂട്ടപ്പന കോതച്ചന്വിള മേലേ പുത്തന്‍ വീട്ടില്‍ ജിഷ്ണുദേവ്(29) ആണ് മരണപ്പെട്ടത്. കരമന - കളിയിക്കാവിള ദേശീയപാതയില്‍ മുടവൂര്‍പ്പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജിഷ്ണുദേവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ദാരുണാന്ത്യം സംഭവിച്ചത്. ബൈക്കില്‍ യാത്രചെയ്തിരുന്ന ജിഷ്ണുദേവ് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിനെ മറികടക്കാന്‍ ശ്രമിക്കവേ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. കെ എസ് ആർ ടി സി ബസിനടിയിലേക്ക് തെറിച്ചു വീണ ജിഷുണുദേവിന്റെ അരയ്ക്ക് താഴെയായി ബസിന്റെ പിന് ചക്രം കയറിയിറങ്ങുകയായിരുന്നു. യാത്രക്കാരും, നാട്ടുകാരും ബഹളം വച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി ജിഷ്ണുവിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ നരുവാമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്ഡിവൈഡറില് തട്ടി ബൈക്കിൻ്റെ നിയന്ത്രണം നഷ്ടമായി, തെറിച്ചുവീണത് കെഎസ്ആര്‍ടിസി ബസിനടിയില്‍, യുവാവിന് ദാരുണാന്ത്യം,
0
ശനിയാഴ്ച, ഫെബ്രുവരി 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.