തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു.
തോട്ടവാരം രേവതിയില്‍ ബിന്ദുവാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 57 വയസ്സായിരുന്നു. കാള കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.തിങ്കളാഴ്ചയാണ് കശാപ്പിനായി കൊണ്ടു വന്ന കാള ബിന്ദുവിനെ കുത്തിവീഴ്ത്തിയത്. ഏറെനേരം പരിഭ്രാന്തി പരത്തിയ കാളയെ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴടക്കാനായത്. തിരുവാറാട്ട് കാവ് ദേവീ ക്ഷേത്രത്തിലെ ആനപാപ്പാനായ ബിജുവാണ് കാളയെ പിടികൂടിയത്.തിരുവനന്തപുരത്ത് വിരണ്ടോടിയ കാള കുത്തി വീഴ്ത്തി: ഗുരുതരാവസ്ഥയിലായ വീട്ടമ്മ മരിച്ചു
0
വ്യാഴാഴ്ച, ഫെബ്രുവരി 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.