തൃശൂർ: കറുത്ത നിറത്തിന്റെ പേരില്‍ ആർഎല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമ ഇപ്പോള്‍ സ്വന്തമാക്കിയത് കറുത്ത നിറത്തിലുള്ള കാർ.
രാമകൃഷ്ണന്റെ നിറത്തെയും മോഹിനിയാട്ടത്തെയും അധിക്ഷേപിച്ചുകൊണ്ടാണ് സത്യഭാമ അന്ന് പ്രതികരണം നടത്തിയത്. ഇതേത്തുടർന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനമാണ് നേരിട്ടത്. ഇപ്പോഴിതാ കറുത്ത കാർ സ്വന്തമാക്കിയതിന് പിന്നാലെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് സത്യഭാമ.കറുത്ത നിറത്തിലുള്ള ജഗ്വാർ XE സെഡാൻ വാഹനമാണ് സത്യഭാമ സ്വന്തമാക്കിയത്. പ്രീമിയം കാർ ഡീലറായ ഹർമൻ മോട്ടോർസില്‍ നിന്നുമാണ് സത്യഭാമ കാർ വാങ്ങിയത്. സത്യഭാമ പുതിയ വാഹനത്തിന്റെ ഡെലിവറി എടുക്കാൻ ഷോറൂമില്‍ എത്തുന്നതിന്റെയും താക്കോല്‍ സ്വീകരിക്കുന്നതിന്റെയും വീഡിയോ ഹർമൻ മോട്ടോഴ്സ് പങ്കുവച്ചിട്ടുണ്ട്.വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് പങ്കുവയ്ക്കുന്നത്. 'കറുത്ത മനുഷ്യരെയാണ് ഇഷ്ടമല്ലാത്തത്, കറുത്ത കാർ പ്രശ്നമില്ല', നാളെ മിക്കവാറും കലാമണ്ഡലത്തില്‍ പോയി വെള്ള പൂശുമായിരിക്കും'. ഇവരല്ലേ പറഞ്ഞത് കറുത്ത കാർ ഇഷ്ടമല്ല, എന്നിട്ട് പിന്നെന്തിനാണ് കറുത്ത കാർ എടുത്തത്'- തുടങ്ങിയ കമന്റുകളാണ് വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.