വാല്‍പ്പാറ: റോഡില്‍ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോയ ജർമ്മൻ പൗരനെ ആന ആക്രമിച്ചു കൊലപ്പെടുത്തി.
തമിഴ്നാട് വാല്‍പ്പാറ പാതയില്‍ ഇന്നലെ വൈകിട്ട് 6.30 നാണ് സംഭവം. റോഡില്‍ ആന നില്‍ക്കുന്നത് കണ്ടിട്ടും ബൈക്ക് മുന്നോട്ടെടുത്ത 60 കാരൻ മൈക്കലിനെയാണ് ആന കൊമ്പില്‍ കോർത്ത് എറിഞ്ഞത്. ഇതുവഴി വന്ന യാത്രക്കാർ ബഹളം വച്ചതോടെ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന പിൻവാങ്ങി. മൈക്കലിനെ വാല്‍പ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊള്ളാച്ചി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കാട്ടാനയെ കണ്ട് കുലുങ്ങിയില്ല; ബൈക്ക് മുന്നോട്ടെടുത്ത വിദേശ പൗരനെ ആന കൊലപ്പെടുത്തി;
0
ബുധനാഴ്ച, ഫെബ്രുവരി 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.