നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണം ബിജെപിക്ക് അനുകൂലമായി'; തൃശൂരിലെ സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്ത്,

തൃശൂർ: തൃശൂരില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തന റിപ്പോർട്ട്.

വോട്ടർമാരെ ചേർക്കുന്നതില്‍ വീഴ്ച പറ്റി. പുതുതായി ചേർത്ത വോട്ടർമാരെ മനസ്സിലാക്കുന്നതിലും ജാഗ്രത കുറവുണ്ടായെന്നും പ്രവർത്തന റിപ്പോർട്ടില്‍ പറയുന്നു. സിപിഎം പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു
വോട്ടർ പട്ടിക പരിശോധിക്കുന്നതിലും പാളിച്ചയുണ്ടായി. എല്‍ഡിഎഫ് ചേർത്ത വോട്ടുകള്‍ എല്‍ഡിഎഫിന് തന്നെ ലഭിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഈഴവ വോട്ടുകളില്‍ കുറവ് വന്നു. ക്രൈസ്തവ ന്യൂനപക്ഷ പ്രീണന സമീപനം എല്‍ഡിഎഫ് സ്വീകരിക്കുന്നു എന്ന പ്രചരണം എൻഡിഎക്ക് ഗുണകരമായെന്നും മോദി ഗ്യാരണ്ടി സ്വാധീനിച്ചെന്നും റിപ്പോർട്ടിലുണ്ട്.

നവ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം സുരേഷ് ഗോപിക്ക് അനുകൂലമായി. തൃശ്ശൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഎം നേതാവുമായ വർഗീസ് കണ്ടംകുളത്തിയുടെ റഷ്യൻ സന്ദർശനം പാർട്ടിയെ യഥാസമയം അറിയിച്ചില്ലെന്നും വിമർശനമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !