തൃശ്ശൂര്‍: പെരിങ്ങോട്ടുകരയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. മുറ്റിച്ചൂർ സ്വദേശികളായ അണ്ടേഴത്ത് വീട്ടില്‍ ശിവശങ്കരൻ, ഷീല എന്നിവർക്കാണ് പരിക്കറ്റത്.
ഇന്ന് രാവിലെ 6.40 ന് പെരിങ്ങോട്ടുകര നാലും കൂടിയ സെൻ്ററില്‍ വെച്ച് ബൈക്കും ലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നു. ബൈക്ക് ലോറിക്കടിയില്‍ കുരുങ്ങിയ നിലയിലാണ്.ഭാര്യയും ഭർത്താവും മുറ്റിചൂരിലേക്ക് പോകുകയായിരുന്നു. ചരക്കുമായി വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയുമായാണ് ബൈക്ക് ഇടിച്ചത്. ലോറി അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തുഗുരുതരമായി പരിക്കേറ്റ ദമ്പതികളെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലനാരിഴക്കൊരു രക്ഷപെടൽ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് ലോറിക്കടിയില്‍ കുരുങ്ങി, ദമ്പതികള്‍ക്ക് പരിക്കേറ്റു,
0
ശനിയാഴ്ച, ഫെബ്രുവരി 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.