ഷെഡ്ഡിനുള്ളില്‍ പരിശോധന, ചാക്കുകെട്ടുകള്‍ തുറന്നപ്പോള്‍ ഞെട്ടി പൊലീസ്,

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ വൻ തോതില്‍ അനധികൃത കരിമരുന്ന് ശേഖരം പൊലീസ് പിടികൂടി.

വടക്കാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ഷെഡ്ഡിനുള്ളില്‍ നിന്നും വൻതോതില്‍ അനധികൃത കരിമരുന്ന് ശേഖരം പിടികൂടിയത്. വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കണ്ടന്നൂർ സുരേഷ് എന്നയാളുടെ ഉമസ്ഥതയിലുളള കുണ്ടന്നൂർ തെക്കേക്കരിയിലുളള ഷെഡ്ഡില്‍ നിന്നുമാണ് കരിമരുന്ന് പിടികൂടിയത്. പടക്ക നിർമ്മാണത്തിനു ഉപയോഗിക്കാനുള്ള 27 കി.ഗ്രാം കരിമരുന്നും, 2.20 കി.ഗ്രാം ഓലപ്പടക്കവും 3.750 കി.ഗ്രാം കരിമരുന്ന് തിരിയും,
5 ചാക്ക് അമിട്ട് നിറയ്ക്കുന്നതിനുളള പ്ലാസ്റ്റിക്ക് ബോളുകളുമാണ് പിടികൂടിയത്. സംഭവത്തില്‍ സുരേഷിനെ പ്രതിയാക്കി കേസെടുത്തു. തൃശൂർ, പാലക്കാട് ജില്ലകളിലെ ഉത്സവങ്ങളോടനുബന്ധിച്ചുളള വെടിക്കെട്ടിനുളള ഒരുക്കം നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !