അതിരപ്പിള്ളിയിലെ ആന ചെരിഞ്ഞത് ഹൃദയാഘാതം മൂലം; വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന്

തൃശ്ശൂർ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ ചികിത്സയിലിരിക്കെ ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും.

മരണകാരണം ഹൃദയസ്തംഭനം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുറിവിന് 65 സെന്റീമീറ്റർ ചുറ്റളവും 15 സെന്റീമീറ്റർ വ്യാസവും ഒന്നരയടിയോളം ആഴവുമുണ്ട്. 

മെറ്റല്‍ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയില്‍ ആനയുടെ ശരീരത്തില്‍ ലോഹ ഘടകങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആനകള്‍ തമ്മില്‍ കൊമ്പ് കോർത്തുണ്ടായ മുറിവ് തന്നെയാണ് അണുബാധയ്ക്ക് കാരണമായത്.


കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കയാണ് ആന ചരിഞ്ഞത്. ഇന്നലെ രാവിലെ വരെ ഭക്ഷണം കഴിച്ചിരുന്ന ആനയുടെ ആരോഗ്യസ്ഥിതി പിന്നീട് വഷളാവുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആന ചരിഞ്ഞത്.  തൃശ്ശൂർ മണ്ണുത്തിയില്‍ നിന്ന് എത്തിയ ഡോക്ടർമാർ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ആനയെ മയക്കുവെടി വെച്ച്‌ പിടികൂടിയത്. തുടർന്ന് കോടനാട് അഭയാരണ്യത്തില്‍ ആയിരുന്നു ചികിത്സ. ഇന്നലെ തുമ്പിക്കൈയിലേക്കും ഇൻഫെക്ഷൻ ബാധിച്ചതായി കണ്ടെത്തി. ചെളി വാരി എറിയാതിരിക്കാൻ കൂടിനകത്ത് സ്ഥലപരിമിതി ഉണ്ടാക്കിയിരുന്നു.
മസ്തകത്തിലെ പരിക്കില്‍ ഡോക്ടർമാർ വീണ്ടും മരുന്നുവെച്ചിരുന്നു. ഡോക്ടർമാർ ചികില്‍സിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !