കാട്ടാനയെ മയക്കു വെടിവച്ച്‌ കാട് കയറ്റിയത് കഴിഞ്ഞ ആഴ്ച; ആന വീണ്ടും അതേസ്ഥലത്ത് തന്നെ തിരിച്ചെത്തി; തലയില്‍ കൈവച്ച്‌ നാട്ടുകാര്‍!

തൃശൂർ: അതിരപ്പിള്ളിയില്‍ മയക്കു വെടി വച്ച്‌ ചികിത്സിച്ചു വിട്ടയച്ച ആന വീണ്ടും അതിരപ്പിള്ളിയില്‍ തന്നെ തിരിച്ചെത്തിയതായി വിവരങ്ങള്‍.

ആനയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ആനയുടെ മുറിവ് പൂർണ്ണമായും ഭേദമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ആന അക്രമണ വാസന കാണിക്കുന്നതായും നാട്ടുകാർ പറയുന്നു. സ്ഥലത്ത് ഇപ്പോള്‍ വനം വകുപ്പ് എത്തിയിട്ടുണ്ട്. ആനയെ നിരീക്ഷിച്ചു വരികയാണെന്ന് അവർ വ്യക്തമാക്കി.

അതേസമയം, തണ്ണിത്തോട്ടില്‍ കാട്ടാനകള്‍ പുഴയില്‍ ഇറങ്ങി. വേനലില്‍ വെള്ളം തേടിയിറങ്ങിയതാണെന്നും കഴിഞ്ഞ ദിവസം ഇറങ്ങിയ ആന തന്നെയെന്നും വനം വകുപ്പ് വ്യക്തമാക്കി.

ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ നിരീക്ഷണം ശക്തമാക്കും. ആരോഗ്യപ്രശ്നം ഉള്ളതായി കരുതുന്നുമില്ലെന്നും വെള്ളം തേടിയിറങ്ങുന്നതായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !