പുതുക്കോട്ടൈ: തമിഴ്നാട് പുതുക്കോട്ടയില്‍ ഫോണിനെ ചൊല്ലിയുളള തർക്കത്തില്‍ സഹോദരങ്ങള്‍ക്ക് ജീവൻ നഷ്ടമായി. 18കാരനായ മണികണ്ഠനും 16കാരി പവിത്രയുമാണ് മരിച്ചത്.
പുതുക്കോട്ടൈ ജില്ലയിലെ വിരാലിമല യൂണിയനിലെ മണ്ടയൂർ ചോതിരയങ്കാട് പ്രദേശത്തെ ചിത്തിര കുമാറിന്റെയും ജീവിതയുടെയും മകളായ പവിത്രയാണ് കിണറ്റില്‍ ചാടി മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പവിത്ര നിരന്തരം മൊബൈല്‍ ഫോണില്‍ നോക്കിയിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിന് മാതാപിതാക്കള്‍ പവിത്രയെ ശകാരിച്ചു. മണികണ്ഠൻ സഹോദരിയുടെ മൊബൈല്‍ ഫോണ്‍ താഴെയിട്ട് പൊട്ടിച്ചു. ഇതില്‍ മനംനൊന്ത് പവിത്ര വീടിനടുത്തുള്ള കിണറ്റില്‍ ചാടുകയായിരുന്നു.
ഇത് കണ്ട മണികണ്ഠൻ സഹോദരിയെ രക്ഷിക്കാനായി കിണറ്റില്‍ ചാടി. എന്നാല്‍ സഹോദരനും സഹോദരിയും വെള്ളത്തില്‍ മുങ്ങി മരിച്ചു. ഇതുസംബന്ധിച്ച് മാത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മണികണ്ഠൻ ഐ.ടി.ഐ. പഠനത്തിനു ശേഷം ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.പവിത്ര മണ്ടയ്യൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിംച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.