കള്ളക്കടല്‍ മുന്നറിയിപ്പ് അവഗണിച്ചു: പോലീസിന്റെ കണ്ണുവെട്ടിച്ച്‌ കടലില്‍ ഇറങ്ങി; സെല്‍ഫി എടുക്കുന്നതിനിടെ തിരയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം,

നാഗര്‍കോവില്‍: കടലില്‍ സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പെട്ട് യുവാവ് മരിച്ചു. കന്യാകുമാരിയിലാണ് സംഭവം. സേലം മാരിമംഗലം സ്വദേശി വിജയ് (27)ആണ് മരിച്ചത്.

നാഗര്‍കോവിലില്‍ നടന്ന ഒരു ചടങ്ങളില്‍ 27 പേര്‍ അടങ്ങുന്ന ബന്ധുക്കളുടെ ഒപ്പം പങ്കെടുക്കാന്‍ എത്തിയതാണ് യുവാവ്.
വൈകുന്നേരത്തോടെ കന്യാകുമാരിയില്‍ എത്തി. ഗാന്ധിമണ്ഡപത്തിനു പുറകില്‍ കടലിലെ പാറയില്‍ കയറിനിന്ന് വിജയ് ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് കടലില്‍ വീണു.

തീരദേശ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും വിജയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ കടലില്‍ ഇറങ്ങാന്‍ വിലക്ക് ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ചാണ് വിജയ് കടലില്‍ ഇറങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !