റിയാദ്: സൗദി അറേബ്യയിലെ യാംബുവിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മലപ്പുറം പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ സ്വദേശിയായ മുഹമ്മദ് നിയാസ് (37) ആണ് ശനിയാഴ്ച രാത്രി മരിച്ചത് .
റിയാദിൽ നിന്ന് വിരുന്നെത്തിയ സുഹൃത്തുക്കളുമായി സ്വന്തം വീട്ടിൽ സംസാരിക്കുന്നതിനിടെ നിയാസ് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.12 വർഷത്തിലധികമായി യാംബുവിൽ പ്രവാസിയായിരുന്നു നിയാസ്. ഫൈസൽ അൽ-നഈമി ലിമിറ്റഡ് കമ്പനിയുടെ വെസ്റ്റേൺ റീജണൽ മാനേജർ ആയിരുന്നു. ഭാര്യ റൈഹാനത്ത് യാംബു അൽമനാർ ഇന്റർനാഷണൽ സ്‌കൂളിൽ ജീവനക്കാരിയാണ്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പ്രിയപ്പെട്ടവരും നാട്ടുകാരും സഹപ്രവാസികളും ഏകോപിപ്പിച്ചുവരികയാണ്.നിയാസ് ചെറുവളപ്പിൽ ആലി മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ്. ഏകമകൻ റയ്യാൻ മുഹമ്മദ് യാംബു അൽമനാർ ഇന്റർനാഷണൽ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, നജീബ്, അബ്ദുന്നാസർ, സലിം, നവാസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.