ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാളായി വെരി റവ. ഡോ.സ്‌കറിയ കന്യാകോണിലിനെ മാർ തോമസ് തറയിൽ മെത്രാപ്പോലീത്താ നിയമിച്ചു.
റവ. ഡോ. വർഗീസ് താനമാവുങ്കൽ സ്ഥാനമൊഴിഞ്ഞതിനു പകരമായാണ് നിയമനം. വെളിയനാട് സെൻ്റ്. സേവ്യേഴ്‌സ് ഇടവക കന്യാകോണിൽ ചെറിയാൻ - ഏലിയാമ്മ ദമ്പതികളുടെ മകനായി 1964 ഡിസംബർ 15 ന് ജനിച്ച ഫാ. സ്‌കറിയ കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരി, വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരി എന്നിവിടങ്ങളിൽ വൈദികപഠനം പൂർത്തിയാക്കി
1992 ഡിസംബർ 29ന് മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ കൈവയ്‌പുവഴി പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ അസി. വികാരി. ആർച്ചുബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ സെക്രട്ടറി എന്നീ നിലകളിലെ സേവനത്തിനുശേഷം ബൽജിയം ലുവൈൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് കുറിച്ചി മൈനർ സെമിനാരി അധ്യാപകൻ. പയറ്റുപാക്ക തിരുക്കുടുംബ ഇടവക വികാരി, വടവാതൂർ സെമിനാരിയിൽ അധ്യാപകൻ. വൈസ് റെക്ടർ എന്നീ ചുമതലകൾക്കുശേഷം റെക്ടറായി സേവനമനുഷ്‌ഠിച്ചുവരവെയാണ് പുതിയ നിയമനം.
വെരി. റവ. ഫാ. ആൻ്റണി എത്തക്കാട്ടാണ് അതിരൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് (മുഖ്യ വികാരി ജനറാൾ). വെരി. റവ. ഡോ. മാത്യു ചങ്ങങ്കരി, വെരി. റവ. ഡോ. ജോൺ തെക്കേക്കര എന്നിവർ സിഞ്ചെല്ലൂസുമാരായും സേവനം ചെയ്യുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.