ജയ്പൂര്‍: രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി. ഝലാവറിലാണ് സംഭവം.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്.
32 അടി താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങള്‍ ചേർന്ന് രക്ഷപ്പെടുത്തി. കൃഷിസ്ഥലത്ത് കളിക്കുന്നതിനിടയാണ് അഞ്ചുവയസ്സുകാരൻ കുഴല്‍ക്കിണറില്‍ അകപ്പെട്ടത്.5 വയസുകാരനായ പ്രഹ്ലാദ് എന്ന കുട്ടിയാണ് ഇന്നലെ ഉച്ചയോടെ കുഴല്‍ക്കിണറില്‍ വീണത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു അപകടം. രണ്ട് ദിവസം മുൻപെയാണ് ഈ കുഴല്‍ക്കിണർ കുഴിച്ചത്. എന്നാല്‍ വെള്ളം കാണാത്തതിനെത്തുടർന്ന് കിണർ മൂടാൻ കുട്ടിയുടെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് കുഴല്‍ക്കിണറിന്റെ ഭൂരിഭാഗവും മൂടിയ അവസ്ഥയിലായിരുന്നു.
കുട്ടി കുഴല്‍ക്കിണറില്‍ അകപ്പെട്ട ഉടനെ തന്നെ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ഉപകരണങ്ങള്‍ ഉപയോഗിച്ച് കുട്ടിയെ മുകളിലേക്ക് ഉയർത്തിയെടുക്കുകയായിരുന്നു. ഏകദേശം 12 മണിക്കൂറോളം രക്ഷാ പ്രവർത്തനം നീണ്ടു. കുട്ടിയ്ക്ക് വേണ്ട എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ഡോക്ടർമാരും സ്ഥലത്തെത്തി നല്‍കിയിരുന്നു. ഓക്സിജൻ ട്യൂബിലൂടെ കുട്ടിക്ക് എത്തിക്കുന്നുണ്ടായിരുന്നു. നിലവില്‍ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെത്തിച്ച കുട്ടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.