പാലക്കാട്: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ ഇരട്ടകൊലക്കേസില്‍ സിബിഐ സമർപ്പിച്ച കുറ്റപത്രത്തില്‍ മാതാപിതാക്കള്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തല്‍.
പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് ഒന്നാം പ്രതിയുമായി അമ്മ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടു. പ്രായ പൂർത്തിയാകാത്ത മക്കളെ പീഡിപ്പിക്കുന്നതിന് മാതാപിതാക്കള്‍ ഒത്താശ ചെയ്തു തുടങ്ങി അത്യന്തം ഗൗരവമായ കണ്ടെത്തലുകള്‍ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.രണ്ടാഴ്ച മുമ്പ് സിബിഐ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍, രണ്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ വർഷങ്ങളായി അനുഭവിച്ച ലൈംഗിക ചൂഷണത്തിന്റെയും കഷ്ടപ്പാടുകളുടെയും ഭയാനകമായ വിശദാംശങ്ങളുണ്ട്. കേസിന്റെ വിചാരണ ഉടൻ ആരംഭിക്കും. അടുത്ത ബന്ധു മധുവിനെ ഒന്നാം പ്രതിയായും മാതാപിതാക്കളെ രണ്ട് മൂന്ന് പ്രതികളായും ചേർത്താണ് കുറ്റപത്രം സമർപ്പിച്ചതെന്ന് റിപ്പോർട്ടില്‍ പറയുന്നു.
"ഒന്നാം പ്രതിയുടെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കുട്ടികള്‍ ഇരയായത് അമ്മയുടെയും അച്ഛന്റെയും മനഃപൂർവമായ അശ്രദ്ധ മൂലമാണെന്ന്" സിബിഐ ചൂണ്ടിക്കാട്ടി. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ഒന്നാം പ്രതിയുമായി "കുട്ടികളുടെ സാന്നിധ്യത്തില്‍" ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടു. മൂത്ത പെണ്‍കുട്ടിയെ ഒന്നാം പ്രതി ലൈംഗികമായി പീഡിപ്പിച്ച കാര്യം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു. ഇളയമകളെ പീഡിപ്പിക്കാൻ മാതാപിതാക്കള്‍ ഒത്താശ ചെയ്തുവെന്നും അന്വേഷണ ഏജൻസി അഭിപ്രായപ്പെടുന്നു. രണ്ട് പെണ്‍കുട്ടികളെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 13 വയസ്സുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13 നും 9 വയസ്സുള്ള പെണ്‍കുട്ടിയെ അതേ വർഷം മാർച്ച് 4 നും കണ്ടെത്തി.അവധി ദിവസങ്ങളില്‍ ഒന്നാം പ്രതി വീട്ടില്‍ മദ്യമായി എത്തുന്നത് അമ്മ പ്രോത്സാഹിപ്പിച്ചിരുന്നു. ദമ്പതികള്‍ "മനഃപൂർവ്വം കുട്ടികളെ അവഗണിക്കുകയായിരുന്നു. 2016 ഏപ്രിലില്‍ ഒന്നാം പ്രതി മൂത്ത മകളെ പീഡിപ്പിക്കുന്നത് അമ്മ കണ്ടിരുന്നു. . രണ്ടാഴ്ച കഴിഞ്ഞ് ഇതേ കാഴ്ച പിതാവും കണ്ടു. എന്നാല്‍ ഒന്നാം പ്രതി മൂത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കാര്യം ഇവർ പൊലീസിനോട് വെളിപ്പെടുത്തിയില്ല. മൂത്ത മകളുടെ മരണശേഷം പോലും അമ്മയും അച്ഛനും ഇളയ പെണ്‍കുട്ടിയെ ഒന്നാം പ്രതിയുടെ വീട്ടിലേക്ക് അയയ്‌ക്കാറുണ്ടായിരുന്നു. ഇളയ പെണ്‍കുട്ടിക്ക് പ്രതി ചേച്ചിയെ ഉപദ്രവിച്ചതായി അറിയാമായിരുന്നുവെന്നും സിബിഐ കണ്ടെത്തി.
കേസില്‍ വിചാരണ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതിനെത്തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. പ്രതികളെ വെറുതേ വിട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നാലെ മക്കള്‍ക്ക് നീതി തേടി അമ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വെള്ള പെറ്റിക്കോട്ട് ചിഹ്നത്തില്‍ അവർ മത്സരിച്ചിരുന്നു .2021 ല്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം കേസില്‍ ഇതുവരെ ആറ് കുറ്റപത്രങ്ങള്‍ സമർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.