പാലക്കാട് തൊഴൂക്കര: പ്രകൃതിയെ നശിപ്പിക്കുന്ന അതിക്രമം, ജനങ്ങളുടെ ശക്തമായ എതിർപ്പ്,

പാലക്കാട് ജില്ലയിലെ തൊഴൂക്കരയിലെ ജനവാസ മേഖലയിൽ നടക്കുന്ന അക്രമത്തിൽ പ്രാദേശികർ പ്രതിഷേധിക്കുന്നു.

ചരിത്രപരമായും ഗൃഹാതുരത്വപരമായും വലിയ പ്രാധാന്യമുള്ള അയിലകുന്നിന്റെ നെറുകയിലെ വലിയ പാറക്കെട്ടുകൾ പൊളിച്ചടുക്കുകയാണ്.

തൊട്ടടുത്ത് വെറും ഇരുപത് മീറ്റർ അകലെ വീടുകൾ ഉള്ള സാഹചര്യത്തിലാണ് ഈ പ്രവർത്തനം നടക്കുന്നത്. അനിയന്ത്രിതമായ രീതിയിൽ, മുപ്പതിലേറെ ടോറസ് ലോറികൾ ഏതു സമയത്തും മണ്ണ് കൊണ്ടുപോകുന്നു. ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധം ഉണർത്തുന്നു.

ഒരു കാലത്ത് നാട്ടിലെത്തിയ അതിഥികളെ ആവേശത്തോടെ കാണിക്കാൻ ഉപയോഗിച്ചിരുന്ന അയിലകുന്ന് ഇന്ന് നശീകരണത്തിന്റെ വക്കിലാണ്. അവിടത്തെ ഉയർന്ന പാറകളിൽ നിന്ന് ദൂരെയുള്ള പട്ടിക്കായലിന്റെ മനോഹാരിത കാണാൻ സാധിക്കുമായിരുന്നു. അതിനപ്പുറം ഭാരതപ്പുഴയുടെ മനോഹര ദൃശ്യം, പട്ടാമ്പിയും കുറ്റിപ്പുറവും തമ്മിൽ തീവണ്ടികൾ പായുന്ന കാഴ്ചകൾ—എല്ലാം  അപ്രത്യക്ഷമാവുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
ഏത് കടുത്ത വേനലിലും വെള്ളം നിറഞ്ഞിരുന്ന അയിലക്കുളം, അയ്യപ്പൻ കുളം എന്നിവ ഇനി കൃത്യമായ സംരക്ഷണമില്ലെങ്കിൽ നഷ്ടപ്പെടും. കുട്ടികൾ കൗതുകത്തോടെ കുടിച്ച വെള്ളം കൂടിപ്പാറകളും ഇനി ഓർമ്മകളായി മാറുമോ? അയിലക്കുളത്തിലേക്ക് പൊന്നാനി അറബിക്കടലുമായി ഭൂഗർഭ തുരങ്കമുണ്ടെന്ന പഴക്കം ചെന്ന വിശ്വാസങ്ങളും, കിഴക്കു വശത്തെ ചതുപ്പ് സ്ഥലത്ത് ചവിട്ടിയാൽ ചെമ്പുകുടത്തിന്റെ മുഴക്കം ഉണ്ടാകുമെന്ന വൈവിധ്യങ്ങളുമെല്ലാം ഇനി കഥകളിലേക്കോ?

നിരവധിയേറെ ഞാവൽ മരങ്ങൾ തഴച്ചുവളർന്ന ഭൂമികവും പ്രകൃതിയുടെ സമൃദ്ധിയും ഇല്ലാതാകുമ്പോൾ, ജനങ്ങൾ ഭയത്തോടെയാണ് നോക്കി നിൽക്കുന്നത്. കസ്തൂരിരംഗൻ കമ്മീഷൻ പ്രവചിച്ച പ്രകൃതിദുരന്തങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഞെട്ടലോടെ അനുഭവിച്ച നമുക്ക് അടുത്ത ഒരു വർഷത്തിലും തൊഴൂക്കരയിലും തണ്ണീർക്കോടും അവ അനുഭവിക്കേണ്ടി വരുമോ?

നാട്ടുകാരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതിനെതിരെ രാഷ്ട്രീയ രാഷ്ട്രീയ നേതാക്കളും അധികാരികളും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വൻ ദുരന്തം ആണ് തൊഴൂക്കരയെ ഗ്രസിച്ച പോകുന്നത് എന്ന ഓർമ്മപ്പെടുത്തലാണ് ഈ ലേഖനം.

ഇതിനെതിരെ ഉടൻ നടപടികൾ കൈക്കൊള്ളുക. ചൂരൽമലയും  മുണ്ടക്കയവും ഒന്നും മലയാളികൾക്ക് മറക്കാറായിട്ടില്ല , വൻദുരന്തം ഒഴിവാക്കാൻ , തൊഴൂക്കരയിലെ സാധാരണ ജനങ്ങളെ ദുരിതത്തിലെക്ക് തള്ളിവിടുന്നത് അവസാനിപ്പിക്കാൻ അധികൃതർ മുകൈ എടുക്കണം .   

നാട്ടുകാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് തത്കാലത്തേക്ക് ജിയോളജി വകുപ്പ് മണ്ണെടുപ്പ് തടഞ്ഞിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോർട്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !