പാലാ: മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ഈരാറ്റുപേട്ട നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് സംരഭക സഭ സംഘടിപ്പിച്ചു.
ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാസില അബ്സാർ സ്വാഗതം അശംസിച്ച ചടങ്ങിൽ ഈരാറ്റുപേട്ട വ്യവസായ വികസന ഓഫീസർ സജന ഉമ്മർ മുഖ്യപ്രഭാഷണം നടത്തി.മറ്റ് കൗൺസിലേഴ്‌സ് പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. പരിപാടിയിൽ മികച്ച സംരഭകനായി നൂറുദ്ദീൻ പി ഡി( Calicut sweets )യെ ആദരിച്ചു. MSME മേഖലയിലെ മികച പ്രകടനം കാഴ്ചവച്ച യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട, എസ്ബിഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് എന്നിവരെയും , തുടർച്ചയായി മൂന്ന് വർഷവും സംരംഭക വർഷം പദ്ധതിയിൽ 100% കൈവരിച്ചതിന് നഗരസഭയെയും ആദരിച്ചു. ഈ സാമ്പത്തിക വർഷം പാസ്സായ 8 ബാങ്ക് വായ്പകളുടെ സാക്ഷൻ ലെറ്റർ പരിപാടിയിൽ വിതരണം ചെയ്തു.വിവിധ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ മുതലായവർ സംരഭകരൂടെ സംശയങ്ങൾക്ക് മറുപടി നൽകി. പരിപാടിയിൽ 56 സംരംഭകർ പങ്കെടുത്തു. നഗരസഭ EDE ജിബിൻ റെജി കൃതജ്ഞത രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.