ലാഹോര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം മണ്ണിലേക്ക് വിരുന്നെത്തിയ ഐസിസി പോരാട്ടത്തില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പാകിസ്ഥാന് പുറത്തായി കഴിഞ്ഞു.
ചാംപ്യന്‍സ് ട്രോഫിയിലെ ഈ നാണക്കേട് വലിയ പ്രതിസന്ധിയിലേക്കാണ് പാക് ടീമിനെ നയിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക തിരിച്ചടിയും സ്പോണ്‍സര്‍മാരെ കിട്ടാത്ത അവസ്ഥയുമാണ് ടീമിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍ എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.പാകിസ്ഥാന് സെമി കളിക്കാത്തത് പിസിബിക്ക് വലിയ ക്ഷീണമാകില്ല. ടീം തുടക്കം തന്നെ പുറത്താകുന്നത് ടിക്കറ്റ് വില്‍പ്പന, ഗ്രൗണ്ട് വരുമാനങ്ങളെ ബാധിക്കും. ടീമിന്റെ ബ്രാന്‍ഡ് മ്യൂല്യത്തിലും ഇടിവുണ്ടാക്കും.
ഭാവിയില്‍ പാകിസ്ഥാനില്‍ ക്രിക്കറ്റ് ആവേശം കുറയ്ക്കാന്‍ വരെ നിലവിലെ അവസ്ഥ കാരണമാകുമെന്ന വിലയിരുത്തലുകളുമുണ്ട്. ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ടുകളും വരുന്നത്. കഴിഞ്ഞ ദിവസം അരങ്ങേറിയ ഓസ്ട്രേലിയ- ഇംഗ്ലണ്ട് പോരാട്ടത്തില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. പാകിസ്ഥാന് ടീം കളിക്കാതിരുന്നിട്ടു പോലും ഇംഗ്ലണ്ട്, ഓസീസ് ടീമുകള്‍ക്ക് അകമഴിഞ്ഞ പിന്തുണ സ്റ്റേഡിയത്തില്‍ നിന്നു കിട്ടിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും ഇടയാക്കി.എന്നാല്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും പിന്നാലെ ചിരവൈരികളായ ഇന്ത്യയോടും തോറ്റതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ക്ക് കനത്ത അടി കിട്ടി. പിന്നാലെ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെയും കീഴടക്കിയതോടെ അവരുടെ നേരിയ പ്രതീക്ഷയും അവസാനിച്ചു.
1996ലെ ലോകകപ്പിനു ആതിഥേയത്വം വഹിച്ച ശേഷം 29 വര്‍ഷങ്ങളുടെ ഇടവേള വേണ്ടി വന്നു പാക് മണ്ണിലേക്ക് മറ്റൊരു ഐസിസി ടൂര്‍ണമെന്റ് എത്താന്‍. പക്ഷേ സ്വന്തം മണ്ണില്‍ ആതിഥേയ ടീമിനു തുടക്കം തന്നെ നാണംകെട്ട തോല്‍വിയാണ് അനുഭവിക്കേണ്ടി വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.