മുംബയ്: ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരില്‍ ഒരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.
91.6 ബില്യണ്‍ ഡോളർ ആസ്തിയുളള മുകേഷ് അംബാനിയുടെ കുടുംബ വിശേഷങ്ങളും എപ്പോഴും ചർച്ചയാകാറുണ്ട്. അത്തരത്തില്‍ ചർച്ചയായതാണ് അംബാനിയുടെ മുംബയിലെ ആഡംബര വസതിയായ ആന്റിലിയ. 15,000 കോടി മൂല്യമുളള ആന്റിലിയയുടെ വിശേഷങ്ങള്‍ അറിയാത്തവർ ചുരുക്കമായിരിക്കും. ഇവിടെയാണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്.എങ്ങനെയാണ് അംബാനിമാർ ആഡംബര വസതിയില്‍ ജോലി ചെയ്യാൻ ആളുകളെ തിരഞ്ഞെടുക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? അംബാനിയുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം ദശലക്ഷക്കണക്കിന് വരുമെന്നാണ് റിപ്പോർട്ടുകള്‍. കോർപറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ തന്നെയാണ് ഇവർക്കും ലഭിക്കുന്നത്. ആന്റിലിയയില്‍ 600 നും 700നുമിടയില്‍ ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.അടുത്തിടെ മുകേഷ് അംബാനിയുടെ ഡ്രൈവർക്ക് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ച് ചില മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിമാസം രണ്ട് ലക്ഷം രൂപ വീതമാണ് ശമ്പളം. അതായത് ഒരു വർഷം 24 ലക്ഷം രൂപ വരെ ശമ്പളം ഡ്രൈവർക്ക് ലഭിക്കുന്നുണ്ട്. മുകേഷ് അംബാനിയുടെ സുരക്ഷാ ജീവനക്കാർക്ക് പ്രതിമാസം 14,536 മുതല്‍ 55,869 രൂപ വരെ ശമ്പളം ലഭിക്കും. ഇത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തേക്കാള്‍ കൂടുതലാണ്.അംബാനിയുടെ ആഡംബര വസതിയില്‍ ജോലി ലഭിക്കുന്നതിന് പരീക്ഷയും അഭിമുഖവും പാസാകേണ്ടത് കർശന വ്യവസ്ഥയുണ്ടെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദാഹരണത്തിന് ഒരു ഷെഫിന്റെ തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.ഇവർക്ക് മികച്ച ശമ്പളത്തോടൊപ്പം ആരോഗ്യ ഇൻഷുറൻസുകളും ലഭ്യമാണ്. ജീവനക്കാരുടെ തൊഴില്‍ മികവിനനുസരിച്ച് ശമ്പള വർദ്ധനവും ആന്റിലിയയില്‍ നടപ്പിലാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.