പ്രസിദ്ധമായ ചാലിശേരി മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം ഫെബ്രുവരി 28 വെള്ളിയാഴ്ച ആഘോഷിക്കും
തിങ്കളാഴ്ച രാത്രി കൂത്ത് കൂറയിട്ടത്തോടെ തട്ടകകളിൽ ഉൽസവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി .98 ദേശങ്ങളിലെ തട്ടകത്തമ്മയുടെ പൂരത്തിനായി ക്ഷേത്രത്തിൽ മകര ചൊവ്വയുടെ പിറ്റേ ദിവസം കളരിയിൽ നിന്നുള്ള ആദ്യ പറയും കുംഭം അഞ്ചിന് തിങ്കളാഴ്ച കുണ്ടൂരിൽ നിന്നുള്ള അവസാന പറക്ക് ശേഷം കുണ്ടൂർ ക്ഷേത്രത്തിൽ നിന്ന് നടചൊല്ലി മേളത്തിൻ്റെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി ദീപാരധന ,ചുറ്റുവിളക്ക് ,പറയെടുപ്പ് ,പള്ളിപ്പാനക്ക് ശേഷം ക്ഷേത്ര ഊരാളളൻ കോട്ടൂർ മന വാസുദേവൻ നമ്പൂതിരിയുടെ മകൻ നാരായണനുണ്ണി നമ്പൂതിരി കൂത്തിന് കൂറയിട്ടു പന്ത്രണ്ടാം കൂത്തിനാണ് ഇത്തവണ മുലയം പറമ്പത്ത്കാവ് പൂരാഘോഷം നടക്കുക.ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൈകീട്ട് ദീപരാധന, ചുറ്റുവിളക്ക് ,വിശേഷാൽ പൂജകൾക്ക് ശേഷം കൂത്ത് മാടത്തിൽ തോൽപാവക്കൂത്ത് നടക്കുംപൂരംവരെയുള്ള ദിവസങ്ങളിലെ പറയെടുപ്പിന് നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തും. പൂര ദിവസം ഉച്ചക്ക് നടപറയും നടക്കും. ഫെബ്രുവരി 28 വെള്ളിയാഴ്ചയാണ് പാലക്കാട് ,തൃശൂർ ,മലപ്പുറം ജില്ലകളിലെ സംഗമഭൂമിയായ മുലയംപറമ്പത്ത് കാവിലെ പൂരം നടക്കുക
27 ന് വ്യാഴാഴ്ച വൈകിട്ട് പ്രസിദ്ധമായ പൂരവാണിഭം നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.