ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ദീൻദയാൽ ഉപാധ്യായ അനുസ്മരണം സംഘടിപ്പിച്ചു,

ചങ്ങരംകുളം: ഭാരതീയ ജനസംഘത്തിന്റെ മുൻ നേതാവും ജനസംഘ ആശയധാരയുടെ ശില്പിയുമായ ദീൻദയാൽ ഉപാധ്യായയുടെ അനുസ്മരണം ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു.

ഏകാത്മ മാനവ ദർശനം എന്ന തത്വശാസ്ത്രത്തിന്റെ രൂപകർത്താവായ ദീനദയാൽ ഉപാധ്യായയുടെ ചിന്തകൾ ഇന്ത്യയുടെ സാമൂഹ്യ-ആർഥിക വികസനത്തിൽ ഇന്ന് അത്യന്താപേക്ഷിതമാണെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ. കെ. സുരേന്ദ്രൻ പറഞ്ഞു.

"ദീൻദയാൽജിയുടെ ഏകാത്മ മാനവദർശനം കമ്മ്യൂണിസത്തിനും ക്യാപിറ്റലിസത്തിനും സമതുലിതമായ ഒരു ബദലാണ്. സമഗ്രമായ വികസന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്ന വികസന പരിപാടികൾ ദീൻദയാൽ ഉപാധ്യായയുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിനും അന്താരാഷ്ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം നിശ്ചയിച്ച വഴികളാണ്  ഏകത്മ മാനവ മാർഗദർശനം."

അനുസ്മരണ സമ്മേളനം ബിജെപി മണ്ഡലം പ്രസിഡണ്ട് അനീഷ് മൂക്കുതലയുടെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. പ്രസാദ് പടിഞ്ഞാക്കര, ഉദയൻ കോട്ടയിൽ, രജിതൻ പന്താവൂർ, സുധാകരൻ നന്നംമുക്ക്, സന്തോഷ് ചങ്ങരംകുളം, കേശവൻ പെരുമുക്ക് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
ദീൻദയാൽ ഉപാധ്യായയുടെ രാഷ്ട്രീയ ദർശനം, ആധുനിക ഇന്ത്യയുടെ വളർച്ചയിലും സാമൂഹ്യ നീതിയിലും വലിയ സ്വാധീനമാണ് ചെലുത്തിയതെന്ന് സമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !