ചാലിശ്ശേരി: ചാലിശ്ശേരിക്കാരുടെ പൂരാഘോഷത്തിന് പതിർവാണ്യത്തോടെ തുടക്കമായി
കാർഷിക സമൃദ്ധിയുടെ ഓർമയും പഴമയുടെ പെരുമയും വിളിച്ചോതുന്ന ചാലിശ്ശേരി മുലയംപറമ്പ് ഭഗവതിക്ഷേത്രത്തിലെ തട്ടകങ്ങളിൽ നിന്ന് ജാതി-മത-വ്യത്യാസം ഇല്ലാതെ കുടുംബമായി ജനം മൈതാനത്ത് എത്തുന്നത് ഇവിടുത്തെ പ്രത്യേക കാഴ്ചയാണ്വ്യാഴാഴ്ചവൈകുന്നേരം മുതൽ വെള്ളിയാഴ്ച പുലർച്ചെവരെയാണ് ക്ഷേത്രപരിസരത്ത് പരമ്പരാഗതമായി പതിർവാണിഭം നടന്നത്.ഉപ്പുമുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾ പതിർവാണിഭസ്ഥല ത്തുനിന്ന് ലഭ്യമാണ്. ആദ്യകാലങ്ങളിൽ ഉണക്കമത്സ്യമാണ് വാണിഭത്തിലെ പ്രധാന ഇനം. ഇപ്പോൾ പച്ചമത്സ്യമാണ് വിൽപന ഏറെ നടന്നത് മലബാറിലെ തന്നെ ഏറ്റവും വലിയ ഏകദിന മൽസ്യ വാണിഭമാണ് ഇവിടെ നടന്നത്.
ആദ്യകാലങ്ങളിൽ കൊയ്ത്തുകഴിഞ്ഞ കർഷകർ മിച്ചം വെക്കുന്ന പതിരുൾപ്പെടുന്ന നെല്ല് കൊട്ടയിലാക്കി മൽസ്യ കച്ചവടക്കാർക്ക് കൊടുത്താൽ കൊട്ട നിറച്ച് മൽസ്യം തിരിച്ച് നൽകുന്നതായിരുന്നു പതിവ് .അങ്ങനെയാണ് പതിര് വാണിഭം എന്ന പേര് വന്നത് .കൃഷിയുടെ പ്രൗഢിക്ക് നിറം മങ്ങിയതോടെ പതിര് നൽകി മൽസ്യം വാങ്ങുന്നത് നിന്നെങ്കിലും അത് വലിയ കച്ചവടമായി മാറിപതിർവാണിഭത്തിൽ കൊമ്പൻസ്രാവ് മുതൽ നാട്ടിൻപുറത്ത് കാണുന്ന വരാൽവരെ വില്പനയ്ക്കുണ്ടായി രുന്നു മത്സ്യത്തിനു പുറമേ വിവിധതരം മൺപാത്ര ങ്ങൾ, പഴവർഗങ്ങൾ, കത്തികൾ, മുറം, കൈക്കോട്ടുതായ, കയറുകൾ, പച്ചക്കറിവിത്തുകൾ, പായകൾ, ചൂൽ, പച്ചക്കറി , കളിപ്പാട്ടങ്ങൾ , പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവയടക്കമുള്ള വസ്തുക്കളുടെ വൻ വിൽപനയാണ് 24 മണിക്കൂർ കൊണ്ട് നടന്നത്.
രാത്രികാലങ്ങളിൽ വിളക്കിൻറ വെളിച്ചത്തിൽ ഭാവി-ഭൂതം-വർത്തമാനം പറയുന്ന തത്തകളുമായി എത്തിയ കാക്കാത്തിക്കൂട്ടങ്ങളും പൂരപ്പറമ്പിൽ സജീവമായിരുന്നു. ക്ഷേത്ര മൈതാനം ഉത്സവപ്രേമികൾ കൈയ്യടക്കി ആഘോഷ കമ്മിറ്റിക്കാർ ആന ചമയങ്ങൾ പ്രദർശനവും നടത്തി.
വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ പൂരം നടക്കുന്നത്. ക്ഷേത്രത്തിൽ രാവിലെ മൂന്നിന് നടതുറന്നു തുടർന്ന് വിശേഷാൽ പൂജകൾ നടക്കും. ഉച്ചക്ക് ദേവസ്വം പൂരം തുടങ്ങും വൈകീട്ട് 6.30 ന് ക്ഷേത്ര മെതാനത്ത് നടക്കുന്നകൂട്ടി എഴുനെള്ളിപ്പിൽ 38 ഓളം ആനകൾ അണിനിരക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.