കർമ്മശുദ്ധി വരുത്തിയാൽ ജീവിതം ധന്യമാകുമെന്ന് ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അഭിപ്രായപ്പെട്ടു
. അതിരുദ്ര മഹായജ്ഞത്തിൻ്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയിൽ കർമ്മവിപാകം ഒരു ചികിത്സാ പദ്ധതി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹംകർമ്മഫലമായി ഉണ്ടാകുന്ന ദുരിതങ്ങൾക്കുള്ള പ്രായശ്ചിത്തമാണ് കർർമ്മവിപാകം. വ്രതങ്ങളിലൂടെയും, ഉപാസന-ഹോമാദികളിലൂടെയും പ്രതിമാദാനത്തിലൂടെയും ദുഷ്കർമ്മഫലങ്ങളും ദുരിതങ്ങളും ഇല്ലാതാക്കാം.മേല്പത്തൂർ അദ്ദേഹത്തിൻ്റെ ഗുരുവായ തൃക്കണ്ടിയൂർ അച്യുത പിഷാരോടിയുടെ വാതരോഗം മാറ്റിയത് ഇതിനുദാഹരണമാണ്. ആധുനികമായ ശാസ്ത്ര ചിന്തകൾക്കോ ചികിത്സാ പദ്ധതികൾക്കോ പകരമായല്ല ഇത്. എന്നാൽ നമ്മുടെ കർമ്മഫലമായി അനുഭവിക്കാനിടവരുന്ന പല ദുരിതങ്ങൾക്കും കർമ്മവിപാകത്തിലൂടെ പരിഹാരം നേടാനാകും.
സാമൂഹിക നിയമങ്ങൾ പാലിച്ച് വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ ജീവിതത്തിൽ ആചരിക്കുക പരദ്രോഹം ചെയ്യാതെ ജീവിക്കുക നല്ല മനുഷ്യനായി ജീവിക്കുവാനുള്ള പരിശ്രമവും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സനാതന ധർമ്മം നേരിടുന്ന വെല്ലുവിളികളും പരിഹാരവും എന്ന വിഷയത്തിൽ പ്രബോധ് മാസ്റ്റർ പ്രഭാഷണം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.