മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് മദ്യലഹരിയില്‍ എത്തിയ സംഘം മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ചു. ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.
കോണ്‍ഗ്രസ് പ്രവർത്തകനായ ഉദിൻ പറമ്ബ് സ്വദേശി വടക്കേയില്‍ സുബൈർ 45), ഉദിൻ പറമ്ബ് സ്വദേശി റാഫി (39), ഉദിൻ പറമ്പ് സ്വദേശി ലബീബ് (21) എന്നിവർക്കാണ് പരിക്ക് പറ്റിയത്.ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയാണ് ലഹരി സംഘം അക്രമം തുടങ്ങിയത്. മാരകാധങ്ങളുമായി വന്ന ഇവരുടെ സംഘമാണ് അക്രമം നടത്തിയത്. സുബൈറിന് വാള് കൊണ്ട് തലക്ക് വെട്ടിയാണ് പരിക്കേല്‍പ്പിച്ചത്.
സുബൈറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച റാഫിയെ ഇരുമ്പ് വടി കൊണ്ട് കഴുത്തിന് പുറക് വശത്ത് അടിക്കുയായിരുന്നു. അക്രമം നടത്തി തിരിച്ചു പോകുന്ന വഴിയേ ആണ് ലബീബിനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്.പരിക്കേറ്റ മൂന്ന് പേരെയും ചങ്ങരംകുളത്തെ ഓർക്കിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.