വട്ടംകുളം: ശുകപുരം യോഗക്ഷേമസഭ വനിതാ വിഭാഗവും വട്ടംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു.
2025 മാർച്ച് 1 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ വട്ടംകുളം സിപിഎൻ. യു.പി സ്കൂളിലാണ് ക്യാമ്പ് നടക്കുക. കഴിഞ്ഞ വർഷം ശുകപുരം യോഗക്ഷേമസഭ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വട്ടംകുളം യുപി സ്കൂളിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ വിജയകരമായ ജനപങ്കാളിത്തമാണ് ഇത്തവണ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ പ്രചോദനമായതെന്ന് മലപ്പുറം യോഗക്ഷേമസഭ വനിതാ വിഭാഗം പ്രസിഡന്റ് അഡ്വ. ഉഷ പത്രസമ്മേളനത്തിൽ പറഞ്ഞു.ഹോമിയോപ്പതിയുടെ സാധ്യതകളെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് അറിവ് പകരുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. തന്റെ ശ്വാസകോശ സംബന്ധമായ രോഗം ഹോമിയോപ്പതി ചികിത്സയിലൂടെ പൂർണമായും ഭേദമായ അനുഭവം അഡ്വ. ഉഷ പങ്കുവെച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. നജീബ്. എം.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വട്ടംകുളം പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറിയിലെ ഡോ. റിയയുടെ നേതൃത്വത്തിൽ ഡോ. വിദ്യ, ഡോ. ബിന്ദു, ഡോ. നമിത എന്നിവരുടെ സേവനവും ക്യാമ്പിൽ ലഭ്യമാകും.യോഗക്ഷേമസഭയുടെ വിവിധ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും മാർച്ച് 8-ന് വനിതാ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾ നടത്താനുള്ള തീരുമാനത്തെക്കുറിച്ചും അഡ്വ. ഉഷ വിശദീകരിച്ചു. ശുകപുരം യോഗക്ഷേമസഭ ഉപസഭ ട്രഷറർ കൃഷ്ണൻ നമ്പൂതിരി, ശുകപുരം യോഗക്ഷേമസഭ വനിതാ ഉപസഭ ട്രഷറർ ജസിത എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.ശുകപുരം യോഗക്ഷേമസഭ വനിതാ വിഭാഗവും വട്ടംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
0
വെള്ളിയാഴ്ച, ഫെബ്രുവരി 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.