നിര്‍ത്തിയിട്ട ബസിൽ യുവതിക്കു പീഡനം; പ്രതി അറസ്റ്റിൽ

പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ ആളൊഴിഞ്ഞ ബസില്‍ 26കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍.

ഷിരൂരിലെ ഗുണത് സ്വദേശിയായ ദത്ത്രേയ റാംദാസ് ഗഡേ (36) ആണ് പൊലീസ് പിടിയിലായത്. പൊലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെയുള്ള പുനെയിലെ സ്വർഗതേ ഡിപ്പോയിൽ കിടന്നിരുന്ന സർക്കാർ ബസിൽ ചൊവ്വാഴ്ചയാണു യുവതിക്കെതിരെ അതിക്രമമുണ്ടായത്.
പുനെയിലെ ഷിരൂരിൽ നിന്ന് അർധരാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. പ്രതി നിരവധി കേസുകളില്‍ പ്രതിയെന്ന് പൊലീസ് പറഞ്ഞു. പുനെയിലും അഹല്യാനഗർ ജില്ലയിലുമായി മോഷണം, കവർച്ച, മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയാണു ദത്താത്രേയ ഗഡെ.
ഇതിലെ ഒരു കേസിൽ 2019 മുതൽ ജാമ്യത്തിലാണ്. പ്രതിയെ പിടിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പൊലീസ് സംഘങ്ങളെ വിന്യസിച്ചിരുന്നു.
പുനെ ജില്ലയിലെ ഷിരൂരിലെ കരിമ്പ് പാടങ്ങളിൽ വ്യാഴാഴ്ച നടത്തിയ തിരച്ചിലീൽ പൊലീസിന്റെ സ്‌നിഫർ നായ്ക്കളും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !