മധ്യപ്രദേശ്: ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ ഡാൻസ് കളിക്കുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. മദ്ധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം നടന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പരിനീത എന്ന യുവതിയാണ് മരിച്ചത്.അടുത്ത ബന്ധുവിന്റെ വിവാഹ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനായി ഇൻഡോറില്‍ നിന്ന് പരിനീത എത്തുകയായിരുന്നു. വിവാഹത്തിന്റെ തലേ ദിവസമുള്ള ആഘോഷങ്ങള്‍ക്കിടെ നടന്ന പരിപാടിയില്‍ ഡാൻസ് കളിക്കാനായി വേദിയില്‍ കയറുകയായിരുന്നു.
ഡാൻസ് കളിക്കുന്നതിനിടെ പെട്ടെന്ന് ബുദ്ധിമുട്ട് ഉണ്ടാകുകയും സെക്കന്റുകള്‍ക്കുള്ളില്‍ വീഴുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേ സമയം ഈ നൃത്തം നിരവധിപ്പേർ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഡാൻസ് കളിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതാകാം എന്നാണ് നിഗമനം. സംഭവ സമയത്ത് തന്നെ ആളുകള്‍ ഓടിയെത്തി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.