കോഴിക്കോട്: പയ്യോളിയില്‍ വിദ്യാര്‍ത്ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിക്കോടി മണലാടി പറമ്ബില്‍ മുഹമ്മദ് നിഹാല്‍(22) ആണ് മരിച്ചത്.
മൂടാടി മലബാര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയതാണ് നിഹാല്‍ എന്നാണ് ലഭിക്കുന്ന വിവരം.രാവിലെയോടെ പയ്യോളി ഹൈസ്കൂളിന് സമീപം റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറിയാണ് മൃതദേഹം കണ്ടത്.മൃതദേഹം കണ്ട പ്രദേശവാസികള്‍ പയ്യോളി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നൗഷാദിന്റെയും തെസ്നിയുടെയും മകനാണ് നിഹാല്‍.പയ്യോളിയില്‍ കോളേജ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, കണ്ടെത്തിയത് ഹൈസ്കൂളിന് സമീപത്തെ ട്രാക്കില്‍
0
ബുധനാഴ്ച, ഫെബ്രുവരി 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.