കൊയിലാണ്ടി: വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് പിടിയിലായത്. മൂടാടിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. രണ്ടു ദിവസം മുമ്പാണ് സജില്‍ വിദേശത്തുനിന്നു നാട്ടിലെത്തിയത്.പ്രതി വിദേശത്തുനിന്നു പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി മെസേജ് അയച്ച് ശല്യം ചെയ്തിരുന്നു. ഇതോടെ പെണ്‍കുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇന്നലെ ക്ലാസ് കഴിഞ്ഞു മടങ്ങവെ വീടിനു സമീപത്തുവച്ച് പെണ്‍കുട്ടിയെ സജില്‍ തടഞ്ഞു നിര്‍ത്തി.
ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറുകയും മര്‍ദിക്കുകയുമായിരുന്നു. സജില്‍ മദ്യലഹരിയിലായിരുന്നു. പരുക്കേറ്റ പെണ്‍കുട്ടി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ അറസ്റ്റിലായത്. മൂടാടിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.