കോഴിക്കോട്: ഒരാഴ്ച മുന്‍പ് മാത്രം ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ തെരുവ് നായ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചത്തു.
പിന്നാലെ 2 നായക്കുട്ടികളും നിമിഷ നേരം കൊണ്ട് പിടഞ്ഞു ചത്തു. മാളത്തില്‍ നിന്നും വീണ്ടുമെത്തിയ മൂര്‍ഖന്‍ അവശേഷിച്ച ഒരു നായക്കുട്ടിയെ കടിച്ചെടുത്ത് മാളത്തിലേക്ക് കൊണ്ടുപോയി. കോഴിക്കോട് പന്തീരാങ്കാവ് കുന്നത്ത് പാലത്തിനടുത്താണ് കണ്ടുനിന്നവരില്‍ ഒരുപോലെ ഞെട്ടലും നൊമ്പരവുമുണ്ടാക്കിയ സംഭവങ്ങള്‍ നടന്നത്.കുന്നത്ത്പാലം സ്വദേശിനി മഞ്ഞക്കോട്ട് വൈക്കാട്ടിരി പറമ്പില്‍ ഫാത്തിമ വീട്ടുപറമ്പില്‍ കഴിഞ്ഞിരുന്ന നായ ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രസവിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ നായ അസ്വാഭാവികമായി കരുയ്ക്കുന്നത് കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം നായ ചത്തു വീഴുകയുമായിരുന്നു.
പരിഭ്രമിച്ച വീട്ടുകാര്‍ പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ അബ്ദുള്‍ അസീസിനെ വിവരമറിയിച്ചു. അബ്ദുല്‍ അസീസ് എത്തി ചത്ത നായയെ മാറ്റുന്നതിനിടെ പാല് കുടിച്ചിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ കൂടി ചത്ത് വീഴുകയായിരുന്നു. പാമ്പിന്റെ കടിയേറ്റ അമ്മ നായയുടെ പാല് കുടിച്ചാണ് കുഞ്ഞുങ്ങള്‍ ചത്തതെന്ന് വീട്ടുകാര്‍ പറഞ്ഞു.അത്യാവശ്യ കാര്യത്തിനായി വീട്ടിലേക്ക് പോയ അസീസ് മടങ്ങിയെത്തിയപ്പോഴേക്കും അവശേഷിച്ച കുഞ്ഞുങ്ങളില്‍ ഒന്നിനെയും കടിച്ചെടുത്ത് മൂര്‍ഖന്‍ മാളത്തിനുള്ളിലേക്ക് പോയി. സംഭവിച്ചതൊന്നും അറിയാതെ അവിടെയാകെ ഓടിനടന്ന പട്ടിക്കുഞ്ഞുങ്ങള്‍ കാഴ്ച കാണാനെത്തിയവരിലും നൊമ്പരമുളവാക്കി.
ഒടുവില്‍ പ്രദേശത്ത് തന്നെ ഈയിടെ പ്രസവിച്ച നായയുടെ അടുത്ത് അവശേഷിച്ച മൂന്ന് കുഞ്ഞുങ്ങളെ കൊണ്ടുവിട്ടതോടെയാണ് ഏവര്‍ക്കും ആശ്വാസമായത്. ചത്ത നായയുടെയും കുഞ്ഞുങ്ങളുടെയും ജഢം സമീപത്ത് തന്നെ കഴിയെടുത്ത് മറവ് ചെയ്തു. അമ്മയുടെ പാല് വഴി വിഷം ഉള്ളില്‍ ചെല്ലാൻ സാധതയില്ലെന്നും നായ കുട്ടികള്‍ക്കും പാമ്പ് കടിയേറ്റതകാം മരണ കാരണമെന്നും വിദഗ്ധര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.