കോട്ടയം: ഗാന്ധിനഗറില്‍ നഴ്സിംഗ് കോളേജില്‍ വിദ്യാർത്ഥി ക്രൂരമായ റാഗിംഗിന് ഇരയായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ.
പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത റാഗിംഗ് എന്ന ക്രൂരവിനോദം അവസാനിപ്പിക്കേണ്ടതുണ്ട് വിഷയത്തില്‍ മുഴുവൻ കുറ്റക്കാർക്കെതിരേയും കർശന നടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.കലാലയങ്ങളില്‍ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുമ്പോള്‍ ആ ഇടങ്ങള്‍ അരാഷ്ട്രീയതയുടെയും അരാജകത്വത്തിന്റെയും ഇടങ്ങളായി മാറുന്നതിൻ്റെ പ്രത്യക്ഷമായ ഉദാഹരണമാണ്. വിവിധ കലാലയങ്ങളില്‍ നിന്ന് കേള്‍ക്കുന്ന മയക്ക് മരുന്നിൻ്റെയും ഗ്യാംങ് തല്ല്മാലകളുടെയും റാഗിങ്ങിൻ്റെയും ഇത്തരം വാർത്തകള്‍. ഇത് അത്യന്തം ഗൗരവതരമാണെന്നും സിവൈഎഫ്‌ഐ വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു പരാമർശം.
മനുഷ്യത്വരഹിതവും അപരിഷ്കൃതവുമായ ക്രൂര വിനോദങ്ങളും മയക്ക് മരുന്ന് വ്യാപനവും തുടച്ചു മാറ്റാൻ വിദ്യാർത്ഥികള്‍ തന്നെ സംഘടിതരായി മുന്നോട്ട് വരേണ്ടതുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോട്ടയം ഗവണ്‍മെൻറ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികള്‍ ഹോസ്റ്റലിനകത്ത് ക്രൂരമായി റാഗ് ചെയ്യപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണ്.
അതിക്രൂരമായ റാഗിംഗ് ആണ് കഴിഞ്ഞ കുറച്ചു മാസങ്ങളയായി ഹോസ്റ്റലില്‍ നടക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് അത്യന്തം ഗൗരവതരമാണ്.
പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത റാഗിംഗ് എന്ന ക്രൂരവിനോദം അവസാനിപ്പിക്കേണ്ടതുണ്ട്. കലാലയങ്ങളില്‍ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുമ്പോള്‍ ആ ഇടങ്ങള്‍ അരാഷ്ട്രീയതയുടെയും അരാജകത്വത്തിന്റെയും ഇടങ്ങളായി മാറുന്നതിൻ്റെ പ്രത്യക്ഷമായ ഉദാഹരണമാണ് വിവിധ കലാലയങ്ങളില്‍ നിന്ന് കേള്‍ക്കുന്ന മയക്ക് മരുന്നിൻ്റെയും ഗ്യാംങ് തല്ല്മാലകളുടെയും റാഗിങ്ങിൻ്റെയും ഇത്തരം വാർത്തകള്‍.
മനുഷ്യത്വരഹിതവും അപരിഷ്കൃതവുമായ ക്രൂര വിനോദങ്ങളും മയക്ക് മരുന്ന് വ്യാപനവും തുടച്ചു മാറ്റാൻ വിദ്യാർത്ഥികള്‍ തന്നെ സംഘടിതരായി മുന്നോട്ട് വരേണ്ടതുണ്ട്. പ്രസ്തുത വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി മുഴുവൻ കുറ്റക്കാർക്ക് എതിരെയും കർശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.