കുമരകത്ത് സേവ് ദ ഡേറ്റ്, 23ന് കല്യാണം, അടുത്ത ദിവസം വധുവിനെ വീട്ടിലാക്കി യുവാവ് മുങ്ങി''ദുരൂഹത,

കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ വിവാഹത്തിന് ശേഷം യുവാവ് യുവതിയെ കബളിപ്പിച്ച്‌ കടന്നു കളഞ്ഞെന്ന് പരാതിയില്‍ അടിമുടി ദുരൂഹത.

വിവാഹത്തിനുശേഷം വധുവിനെ കബളിപ്പിച്ചു യുവാവ് കടന്നെന്ന പരാതിയില്‍ കടുത്തുരുത്തി സ്വദേശിയായ യുവതിയും വീട്ടുകാരും കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ മാസം 23 നാണ് റാന്നി സ്വദേശിയായ യുവാവും, കടുത്തുരുത്തി സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. റാന്നിയിലെ പള്ളിയില്‍ വച്ചായിരുന്നു വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ യുവാവ് യുവതിയെ കടുത്തുരുത്തിയിലെ വീട്ടില്‍ കൊണ്ട് വിട്ടു. അതിന് ശേഷം യുവാവ്, ഇയാള്‍ ജോലി ചെയ്തിരുന്ന വിദേശ രാജ്യത്തേക്ക് മടങ്ങി. ഇതിന് പിന്നാലെയാണ് യുവതിയുടെ കുടുംബം പരാതിയുമായി പൊലീസിന് സമീപിച്ചത്.

വിവാഹസമയത്തു സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവില്‍ കുമരകത്തെത്തിച്ച്‌ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. കുടുംബത്തിന്‍റെ പരാതിയില്‍ അന്വേഷണം തുടങ്ങിയെങ്കിലും കേസില്‍ അടിമുടി ദുരൂഹതെയെന്നാണ് പൊലീസ് പറയുന്നത്.  . ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടിക്കാണ് പ്രാഥമിക പരിഗണനയെന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്. ഗാര്‍ഹിക പീഡനത്തിന് ഉള്‍പ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !