കൊല്ലം: ബാറില്‍നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ രണ്ട് യുവാക്കളെ നാലംഗ സംഘം പട്ടാപ്പകല്‍ നടുറോഡില്‍ ക്രൂരമായി തല്ലിച്ചതച്ചു.
കൊല്ലം ഓച്ചിറയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഓച്ചിറ സ്വദേശികളായ വിനീഷ്, ഷോഭിഷ് എന്നിവർക്കാണ് നാലംഗ സംഘത്തിന്റെ ക്രൂരമർദനമേറ്റത്.മദ്യപിച്ചിറങ്ങുമ്പോള്‍ ഉണ്ടായ ചെറിയ വാക്കുതർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് നാലുപേർ ചേർന്ന് മരക്കഷണവും ഹെല്‍മെറ്റും ഉപയോഗിച്ച് ഇവരെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.സി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇവർ തമ്മില്‍ മുൻ വൈരാഗ്യമോ മുൻ പരിചയമോ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓച്ചിറ സ്വദേശികളായ അനന്ദു, സിദ്ദു, റിനു എന്നിവരാണ് പിടിയിലായത്. ഷിബു എന്ന ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അനന്ദു നേരത്തെ നാല് കേസുകളില്‍ പ്രതിയാണ്. മറ്റുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികള്‍ക്കെതിരേ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസുകളെടുത്തിട്ടുണ്ട്. മർദനത്തില്‍ പരിക്കേറ്റ ഒരാളുടെ കൈയുടെ എല്ലുപൊട്ടുകയും മറ്റൊരാളുടെ വാരിയെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.