കൊല്ലം: കുളത്തുപ്പുഴയില്‍ 15 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് പിടിയില്‍. ജനുവരി 20ന് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം പിതാവ് മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. സ്കൂളില്‍ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം കുട്ടി കൗണ്‍സിലറോട് പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കുളത്തുപ്പുഴ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കുളത്തുപ്പുഴ പൊലീസ് പിതാവിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പിതാവിനെ കോടതിയില്‍ ഹാജരാക്കും.ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. 42കാരനായ ഇയാള്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ ക്രൂരമായി പീഡിപ്പിച്ചു; അച്ഛന് പിടിയില്‍,
0
ശനിയാഴ്ച, ഫെബ്രുവരി 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.