അഞ്ചല്‍: കൊല്ലം ഏരൂരില്‍ അച്ഛനെയും മകളെയും അയല്‍വാസിയും സംഘവും ചേർന്ന് വെട്ടിപരിക്കേല്‍പ്പിച്ചു. മണലില്‍ സ്വദേശി വേണുഗോപാലൻ നായർ, ആശ എന്നിവർക്കാണ് വെട്ടേറ്റത്.
കേസില്‍ സുനില്‍, അനീഷ് എന്നിവർ പിടിയിലായി. അസഭ്യം പറഞ്ഞതിന് പൊലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. പ്രതിയുടെ ഭീഷണി ഉണ്ടായിട്ടും പൊലീസ് അനങ്ങിയില്ലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രിയാണ് മണലില്‍ സ്വദേശി വേണുഗോപാലൻ നായരും മകള്‍ ആശയും വീടിന് സമീപത്ത് വച്ച് ആക്രമിക്കപ്പെട്ടത്. അയല്‍വാസിയായ ശങ്കു എന്ന് വിളിക്കുന്ന സുനിലും സംഘവും ചേർന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും തോളിനും കൈയ്ക്കും അടക്കം വെട്ടേറ്റു. ജനുവരി 30-ാം തീയതി വീടിന് മുന്നില്‍ വന്ന് സുനില്‍ കുടുംബത്തെ അസഭ്യം പറഞ്ഞിരുന്നു.ഇയാള്‍ക്കെതിരെ ആശ ഏരൂർ പൊലീസില്‍ പരാതി നല്കി.ഈ മാസം ഒന്നാം തീയതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിനെ സമീപിച്ചതിലുള്ള വൈരാഗ്യത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണമെന്ന് കുടുംബം പറയുന്നു. പ്രതിയുടെ ഭീഷണിയുണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതാണ് ആക്രമണം വരെ എത്താൻ കാരണമെന്നും ആശ പറഞ്ഞു. സുനിലിനെയും രണ്ടാം പ്രതിയായ അനീഷിനെയും പൊലീസ് പിടികൂടി. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.