വീടിന് മുന്നില്‍ വന്ന് അസഭ്യം പറ‌ഞ്ഞതിന് പൊലീസില്‍ പരാതി നല്‍കി, പിന്നാലെ അച്ഛനെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു പോലീസ് അവഗണിച്ചെന്ന് പരാതി,

അഞ്ചല്‍: കൊല്ലം ഏരൂരില്‍ അച്ഛനെയും മകളെയും അയല്‍വാസിയും സംഘവും ചേർന്ന് വെട്ടിപരിക്കേല്‍പ്പിച്ചു. മണലില്‍ സ്വദേശി വേണുഗോപാലൻ നായർ, ആശ എന്നിവർക്കാണ് വെട്ടേറ്റത്.

കേസില്‍ സുനില്‍, അനീഷ് എന്നിവർ പിടിയിലായി. അസഭ്യം പറഞ്ഞതിന് പൊലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. പ്രതിയുടെ ഭീഷണി ഉണ്ടായിട്ടും പൊലീസ് അനങ്ങിയില്ലെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം രാത്രിയാണ് മണലില്‍ സ്വദേശി വേണുഗോപാലൻ നായരും മകള്‍ ആശയും വീടിന് സമീപത്ത് വച്ച്‌ ആക്രമിക്കപ്പെട്ടത്. അയല്‍വാസിയായ ശങ്കു എന്ന് വിളിക്കുന്ന സുനിലും സംഘവും ചേർന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും തോളിനും കൈയ്ക്കും അടക്കം വെട്ടേറ്റു. ജനുവരി 30-ാം തീയതി വീടിന് മുന്നില്‍ വന്ന് സുനില്‍ കുടുംബത്തെ അസഭ്യം പറഞ്ഞിരുന്നു.


ഇയാള്‍ക്കെതിരെ ആശ ഏരൂർ പൊലീസില്‍ പരാതി നല്‍കി.ഈ മാസം ഒന്നാം തീയതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിനെ സമീപിച്ചതിലുള്ള വൈരാഗ്യത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണമെന്ന് കുടുംബം പറയുന്നു. പ്രതിയുടെ ഭീഷണിയുണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതാണ് ആക്രമണം വരെ എത്താൻ കാരണമെന്നും ആശ പറഞ്ഞു. സുനിലിനെയും രണ്ടാം പ്രതിയായ അനീഷിനെയും പൊലീസ് പിടികൂടി. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !