ഒമ്നി വാനിലെത്തി, 1800 രൂപയുടെ ഫ്രൂട്ട്സ് വാങ്ങി പണം നല്‍കാതെ മുങ്ങി; തമിഴ് ദമ്പതികളെ കബളിപ്പിച്ചവര്‍ക്കായി അന്വേഷണം,

കായംകുളം: റോഡരികില്‍ പഴവർഗ്ഗങ്ങള്‍ വില്‍ക്കാനായി എത്തിയ തമിഴ് ദമ്പതികളെ കബളിപ്പിച്ച വാൻ യാത്രികർക്കായി അന്വേഷണം തുടങ്ങി.

കായംകുളം -തിരുവല്ല സംസ്ഥാന പാതയില്‍ തീർത്ഥം പൊഴിച്ചാലുമ്മൂട് ജംഗ്‌ഷന് സമീപം കച്ചവടം ചെയ്തിരുന്ന ശങ്കർ -ശെല്‍വി ദമ്പതികളാണ് തട്ടിപ്പിനിരയായത്. വാനില്‍ എത്തിയ യുവാക്കള്‍ ഇവരില്‍ നിന്ന് 1800 രൂപയുടെ പഴവർഗങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കാതെ മുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഒമ്നി വാനില്‍ നിന്നും ഇറങ്ങാതെ സാധനങ്ങള്‍ വാങ്ങിയ സംഘം പണം ഗൂഗിള്‍ പേ വഴി നല്‍കാമെന്ന് അറിയിച്ചു. തുടർന്ന് സ്കാനർ എടുക്കാനായി തിരിയവെ യുവാക്കള്‍ വാനുമായി കടന്നു കളയുകയായിരുന്നു.
തങ്ങളുടെ മൂന്നു ദിവസത്തെ അധ്വാനമാണ് നഷ്ടമായതെന്ന് ഇവർ പറഞ്ഞു. കായംകുളം പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അന്വഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !