ഇടുക്കി: കനാലില്‍ കാല്‍കഴുകാനിറങ്ങിയതിനെ തുടർന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കുമാരമംഗലത്ത് എം വി ഐ പി കനാലില്‍ കാല്‍കഴുകുന്നതിനിടെ കാണാതായ കുമാരമംഗലം ചോഴംകുടിയില്‍ പരേതനായ പൈങ്കിളിയുടെ മകൻ സി പി ബിനുവിന്റെ (45) മൃതദേഹമാണ് അടിവാട് തെക്കേകവലയ്ക്ക് സമീപത്തെ കനാലില്‍ നിന്ന് ലഭിച്ചത്.ഞായറാഴ്ച രാത്രിയാണ് ബിനുവിനെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ കുമാരമംഗലത്ത് കനാലിന് സമീപത്തെ കെട്ടിടത്തിലെ സി സി ടി വിയില്‍ ബിനു കനാലിലേക്ക് ഇറങ്ങുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.
തുടർന്ന് ചൊവാഴ്ച തെക്കേകവല ഭാഗത്തെ കനാലില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.കാല്‍കഴുകുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ ബിനു ഒഴുക്കില്‍പ്പെടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മുവാറ്റുപുഴ താലൂക്ക് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: സുമി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.