മൂന്നാർ: മൂന്നാറിലെ ടാക്സി ഡ്രൈവർമാർക്കു ഗതാഗതമന്ത്രിയുടെ വക ഇരുട്ടടി. മന്ത്രിയുടെ നിർദേശപ്രകാരം മോട്ടർ വാഹന വകുപ്പ് രണ്ടു ദിവസം നടത്തിയ പരിശോധനയില്‍ 174 കേസുകള്‍ ചാർജ് ചെയ്തു.
3,87,750 രൂപ പിഴ ചുമത്തി. ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകള്‍ ഇല്ലന്ന പേരിലാണു കൂടുതല്‍ കേസുകളും. മീറ്റർ ഇല്ലാതെ ഓടി എന്നും രൂപമാറ്റം വരുത്തി എന്നും ആരോപിച്ച് ഓട്ടോകള്‍ക്കും പിഴയിട്ടു. പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി എന്ന പേരിലും വാഹനങ്ങള്‍ക്കു പിഴയിട്ടു. രണ്ടു ദിവസമായി മോട്ടോർ വാഹനവകുപ്പ് മൂന്നാറില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഈ കനത്ത പിഴകള്‍. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ മൂന്നാർ മേഖലയില്‍ ഇടുക്കി ആർടിഒ പി.എം.ഷബീർ, എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഇടുക്കി, തൊടുപുഴ, ദേവികുളം മോട്ടർ വാഹന ഓഫിസുകളിലെ ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. പരിശോധന ഇനിയും തുടരുമെന്നും റിപ്പോർട്ടുകള്‍ മന്ത്രിക്കു സമർപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.മൂന്നാറില്‍ കെഎസ്‌ആർടിസിയുടെ ഡബിള്‍ ഡെക്കർ ബസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ തൊഴിലാളികള്‍ കരിങ്കൊടി കാണിച്ചിരുന്നു. അതിന്റെ പ്രതികരമായിട്ടാണ് ഈ പരിശോധന എന്ന് പറയുന്നു. ബസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ ഓട്ടോ ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തില്‍ കരിങ്കൊടി കാട്ടിയത്.
കരിങ്കൊടി പ്രകടനം കണ്ട കണ്ടതോടെ സമനില തെറ്റിയ മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍, മൂന്നാറിലെ മുഴുവൻ ടാക്സികളും പരിശോധിച്ച് റിപ്പോർട്ട് നല്‍കാൻ ഉത്തരവിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.